പരമേസു ബയോടെക് ഐപിഒ
കൊച്ചി: പരമേസു ബയോടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 600 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 5 രൂപ വീതം മുഖവിലയുള്ള പുതിയ ഇക്വിറ്റി ഓഹരികളിലൂടെ 520 കോടി രൂപയും നിലവിലുള്ള നിക്ഷേപകരുടെ 80 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.