Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ എത്തിയത് 10.14 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ്

1 min read

ഈ വര്‍ഷം നാല് മടങ്ങ് വളര്‍ച്ച നേടിയ എഡ്‌ടെക് വിഭാഗമാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്

ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ 1,200-ലധികം ഇടപാടുകളിലൂടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് എത്തിയത് 10.14 ബില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ്. 2020ല്‍ ലഭിച്ച മൊത്തം നിക്ഷേപം 2019നെ അപേക്ഷിച്ച് 14.5 ബില്യണ്‍ ഡോളര്‍ കുറവാണെങ്കിലും ഡീലുകളുടെ എണ്ണം 20 ശതമാനം വര്‍ധിച്ചുവെന്നും കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഹെക്‌സ്‌ജെന്‍ (ഒലഃഏി) തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സീഡ് തലത്തിലുള്ള നിക്ഷേപ ഇടപാടുകളില്‍ 50 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത് 2019ല്‍ 420 ഡീലുകളില്‍ നിന്ന് 353 മില്യണ്‍ ഡോളര്‍ നിക്ഷേപം എത്തിയപ്പോള്‍ 2020ല്‍ സീഡ് ഫണ്ടിംഗ് 672 ഡീലുകളില്‍ നിന്ന് 372 മില്യണ്‍ ഡോളറായി ഉയര്‍ന്നു. സ്റ്റാര്‍ട്ടപ്പുകളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇത് ഒരു നല്ല സൂചനയാണ്, കാരണം പ്രാരംഭ ഘട്ട നിക്ഷേപകര്‍ ഇപ്പോള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരെ തുടക്കത്തില്‍ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിക്ഷേപകരുടെ ആത്മവിശ്വാസവും സംരംഭക സംസ്‌കാരവും വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്‍വെസ്റ്റ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, അഗ്‌നി എന്നി പദ്ധതികളും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ മറ്റ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും സഹായകമായി. യുഎസ്, ചൈന, യുകെ എന്നിവയ്ക്ക് ശേഷം ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുന്ന തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണിത്. ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം സ്റ്റാര്‍ട്ടപ്പുകള്‍ 308 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു, യുഎസ് സ്റ്റാര്‍ട്ടപ്പുകള്‍ 165 ബില്യണ്‍ ഡോളര്‍ നേടി.

സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിന്റെ 90 ശതമാനവും ബെംഗളൂരു, ദില്ലി എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചത്. ഇത് ഏയ്ഞ്ചല്‍ നിക്ഷേപകരുടെ കേന്ദ്രീകരണവും ഈ പ്രദേശങ്ങളിലെ സ്റ്റാര്‍ട്ട് അന്തരീക്ഷവും സൂചിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തില്‍ 4.3 ബില്യണ്‍ ഡോളറുമായി ബെംഗളൂരു മുന്നിലെത്തി. ഡല്‍ഹി എന്‍സിആര്‍ 3 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വന്തമാക്കി. മുംബൈയില്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപമെത്തി.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം

ഇ-കൊമേഴ്സ് വിഭാഗമാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നേടിയത്, 3 ബില്യണ്‍ ഡോളര്‍. ഫിന്‍ടെക് 2.37 ബില്യണ്‍ ഡോളറും എഡ്‌ടെക് 1.52 ബില്യണ്‍ ഡോളറും സ്വന്തമാക്കി. 2019 ലെ 380 മില്യണ്‍ ഡോളറില്‍ നിന്ന് ഈ വര്‍ഷം നാല് മടങ്ങ് വളര്‍ച്ച നേടിയ എഡ്‌ടെക് വിഭാഗമാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്. ഗതാഗതം, ലോജിസ്റ്റിക്‌സ്, ട്രാവല്‍, ടൂറിസം തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തില്‍ 2019നെ അപേക്ഷിച്ച് 2020ല്‍ 90 ശതമാനം കുറവുണ്ടായി.

2020ല്‍ പരമാവധി ധനസഹായം നേടിയ സ്റ്റാര്‍ട്ടപ്പുകളില്‍ സോമാറ്റോ (1.02 ബില്യണ്‍ ഡോളര്‍), ബൈജൂസ് (922 മില്യണ്‍ ഡോളര്‍), ഫോണെപ്പ് (807 മില്യണ്‍ ഡോളര്‍), അണ്‍ അക്കാഡമി (260 മില്യണ്‍ ഡോളര്‍), ഇകോം എക്‌സ്പ്രസ് (250 മില്യണ്‍ ഡോളര്‍) എന്നിവ ഉള്‍പ്പെടുന്നു. 2020 ല്‍ ജിയോ പ്ലാറ്റ്‌ഫോമുകള്‍ (1.52 ലക്ഷം കോടി രൂപ) സമാഹരിച്ച ഫണ്ടുകള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ വിവരങ്ങള്‍ പ്രാഥമികമായി ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും സ്വീകരിച്ച ഫണ്ടുകളെക്കുറിച്ച് കൂടുതല്‍ കമ്പനികള്‍ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍

 

Maintained By : Studio3