പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അസോസിയേറ്റ് പാര്‍ട്ണർ
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 11-ാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യന്‍ സ്പോര്‍ട്സിനെ പിന്തുണയ്ക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹകരണം. കേരള ബ്ലാസ്റ്റേഴ്സുമായുള്ള സഹകരണത്തിന്റെ ഭാഗമായി ഐഎസ്എല്‍ മത്സരങ്ങള്‍ക്കിടയില്‍ പോളിക്യാബ് അതിന്റെ ബ്രാന്‍ഡിങ് പ്രദര്‍ശിപ്പിക്കുകയും, കെബിഎഫ്സി ലോഗോ എല്ലാ ഉത്പന്ന കൊളാറ്ററലുകളിലും ഇന്‍-ഷോപ്പ്, ഔട്ട്ഡോര്‍ ക്യാമ്പയിനുകളിലും ഉള്‍പ്പെടുത്തുകയും ചെയ്യും. കൂടാതെ ഐഎസ്എലുമായി ബന്ധപ്പെട്ട് വിവിധ പ്രമോഷനുകള്‍ നടത്തി ഉപഭോക്താക്കളുടെ ഇടപെടലിനായി ആക്ടിവിറ്റി സോണുകള്‍ ലഭ്യമാക്കും. അര്‍പ്പണബോധവും തളരാത്ത വീര്യവുമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീം ഉള്‍ക്കൊള്ളുന്ന ഗുണങ്ങള്‍ ഈ അടിസ്ഥാന മൂല്യങ്ങള്‍ പോളിക്യാബിന്റെ ബ്രാന്‍ഡ് ധാര്‍മികതയുമായി ഒത്തുപോകുകയും, ഈ പങ്കാളിത്തം തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നുവെന്ന് പോളിക്യാബ് എക്സിക്യൂട്ടീവ് പ്രസിഡന്റും ബി2സി ചീഫ് ബിസിനസ് ഓഫീസറുമായ ഇഷ്വീന്ദര് സിങ് ഖുറാന പറഞ്ഞു. കേരളത്തിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് പോളിക്യാബ് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ ഊര്‍ജ്വസലരായ സ്പോര്‍ട്സ് കമ്മ്യൂണിറ്റിയുമായി ഇടപഴകുക എന്ന തങ്ങളുടെ ലക്ഷ്യമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിലൂടെ നിറവേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കെബിഎഫ്സി ഏറെ വളര്‍ന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ബി നിമ്മഗദ്ദ പറഞ്ഞു. കെബിഎഫ്സിയുടെ വളര്‍ന്നുവരുന്ന ദേശീയ ബ്രാന്‍ഡ് പങ്കാളിനിരയുടെ മറ്റൊരു സാക്ഷ്യമാണ് പോളിക്യാബുമായുള്ള ഈ പങ്കാളിത്തം. പോളിക്യാബിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം, ഒരു ദീര്‍ഘകാല പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു.