പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ് ഐപിഒ
കൊച്ചി: പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 സെപ്തംബര്‍ 10 മുതല്‍ 12 വരെ നടക്കും. 850 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 250 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 456 രൂപ മുതല്‍ 480 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 31 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 31ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.