വേദാന്തയിലെ പങ്കാളിത്തം വർദ്ധിപ്പിച്ചു ബ്ലാക്ക്റോക്കും അബുദാബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയും
കൊച്ചി: ആഗോള തലത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജറായ ബ്ലാക്ക്റോക്കും അബുദാബി ഇന്‍വെസ്റ്റമെന്‍റ് അതോറിറ്റിയും ഐസിഐസിഐ മ്യൂചല്‍ ഫണ്ട്, നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് തുടങ്ങിയ ആഭ്യന്തര സ്ഥാപനങ്ങളും അടക്കമുള്ളവര്‍ വേദാന്തയിലെ തങ്ങളുടെ വിഹിതം കഴിഞ്ഞ നാലു മാസങ്ങളിലായി രണ്ടു ശതമാനം വര്‍ധിപ്പിച്ചു. ഇതേ കാലയളവില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം 1.2 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്. ലോഹ വിലകളിലെ വ്യത്യാസത്തിന്‍റേയും ഗ്രൂപ്പിന്‍റെ ഡീമെര്‍ജര്‍ പദ്ധതികളുടേയും പശ്ചാത്തലത്തില്‍ വേദാന്തയുടെ ഓഹരി വില അടുത്ത കാലത്തു കുതിച്ചുയര്‍ന്നിരുന്നു. വേദാന്തയുടെ ഓഹരികള്‍ ആറു സ്വതന്ത്ര സ്ഥാപനങ്ങളായി ഡീമെര്‍ജര്‍ ചെയ്യുന്ന പദ്ധതി കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. വേദാന്തയുടെ ഓരോ ഓഹരികള്‍ക്കും പുതുതായി ലിസ്റ്റു ചെയ്യുന്ന കമ്പനികളുടെ ഓരോ ഓഹരികള്‍ വീതമായിരിക്കും ലഭിക്കുക.