ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്ഡസ്ട്രി ഐപിഒ
കൊച്ചി: ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫ്ലോട്ട് ഗ്ലാസ് നിര്‍മ്മാതാക്കളായ ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്‍ഡസ്ട്രി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് 10 രൂപ മുഖവിലയുള്ള 500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 15,667,977 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഓഹരികളുടെ ഐപിഒയിലൂടെ സമാഹരിക്കുന്ന തുക വായ്പകളുടെ തിരിച്ചടവിനും,മുന്‍കൂര്‍ അടവിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുക. ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.