Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റോസ്‌ഗർ മേള: 225 നിയമന കത്തുകൾ കൈമാറി മന്ത്രി രാജീവ് ചന്ദ്രശേഖർ

1 min read
ന്യൂ ഡൽഹി: 2014 മുതൽ ഇന്ത്യയിലെ ഭരണത്തിലും രാഷ്ട്രീയ സംസ്കാരത്തിലും സമൂല പരിവർത്തനം നടന്നുവരുന്നതായി കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ , ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വിവിധ മേഖലകളിലുണ്ടായ ഈ മാറ്റം രാജ്യത്തെ  യുവജനങ്ങൾക്ക് മുൻപെങ്ങുമില്ലാത്തവണ്ണം പുതിയ അവസരങ്ങൾ തുറന്നുകൊടുത്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ റോസ്‌ഗർ മേളയുടെ ഭാഗമായി വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗോത്രകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആണവോർജം എന്നീ വകുപ്പുകളിലേക്കു തെരഞ്ഞെടുക്കപ്പെട്ട 225 യുവാക്കൾക്ക്  അദ്ദേഹം  നിയമന ഉത്തരവുകൾ വിതരണം ചെയ്തു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ  നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി നിയമന ഉത്തരവുകൾ നൽകിയതിനു പിന്നാലെ രാജ്യമെങ്ങും നടന്ന റോസ് ഗാർ തൊഴിൽമേളയുടെ ഭാഗമായിട്ടാണ്  വിശാഖപട്ടണത്തും ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ വേളയിലാണ് നിങ്ങൾ സർക്കാർ സർവീസിൽ പ്രവേശിക്കുന്നതെന്ന് അദ്ദേഹം യുവാക്കളെ ഓർമ്മിപ്പിച്ചു. 2014-ന് മുമ്പുള്ള ഭരണത്തിലെ ചരിത്രപരമായ അസമത്വവും അസന്തുലിതാവസ്ഥയും അവസരങ്ങളുടെ കാര്യത്തിൽ യുവ ഇന്ത്യക്കാർക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ സർക്കാരിലും രാഷ്ട്രീയ മേഖലയിലും വലുതായ മാറ്റങ്ങളുണ്ടായി. “തൊഴിൽ, നിക്ഷേപ അവസരങ്ങളിൽ രാജ്യത്തെ സ്റ്റാർട്ടപ്പുകളിലും സ്വകാര്യ മേഖലയിലും വലുതായ മാറ്റമുണ്ടായി. പ്രസ്തുത മാറ്റത്തിന്റെ സംസ്‌കാരം ഇപ്പോൾ സർക്കാർ മേഖലയിലേക്കും പ്രവേശിച്ചിരിക്കുന്നു” വെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള  കഠിനപ്രയത്നവും നിശ്ചയദാർഢ്യവുമാണ് ഇപ്പോൾ ഇന്ത്യാ ഗവൺമെൻ്റിനെ നിർവചിക്കുന്നത്. “സർക്കാർ ജോലിയെന്നത് അധികാരമല്ല, മറിച്ച് ജനസേവനം, നല്ല ഭരണം എന്നിവയാണ്”, അദ്ദേഹം ഉദ്യോഗാർഥികളെ ഓർമ്മിപ്പിച്ചു.
“കഴിഞ്ഞ 18 വർഷമായി രാഷ്ട്രീയത്തിലുള്ള ഞാൻ ആദ്യ എട്ടു വർഷം പ്രതിപക്ഷ എംപിയായിരുന്നു. ഇന്ത്യാക്കാരായ യുവാക്കൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നത് അക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. എന്നാലിന്ന് നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്നവരായാലും  സംരംഭകനായാലും സർക്കാരായാലും സ്വകാര്യ മേഖലയായാലും ഈ രാജ്യം എല്ലാ ദിവസവും എല്ലാവർക്കും അവസരങ്ങൾ നിറഞ്ഞതാണ്,” മന്ത്രി കൂട്ടിച്ചേർത്തു.
  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ
Maintained By : Studio3