1500 കോടി മുതല്‍മുടക്കില്‍ 5 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ എമേര്‍ജിങ് ടെക്നോളജി ഹബ്ബ്
കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരം ലഭിച്ച കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘം സിഇഒ അനൂപ് അംബികയുടെയും സംസ്ഥാന ഐടി-ഇലക്ട്രോണിക്സ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കറിന്‍റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പുരസ്കാരം കൈമാറി.
സമൂഹത്തിലെ നാനാതുറയിലുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിന് ടെക്നോളജിയുടെ അനന്തസാധ്യത പ്രയോജനപ്പെടുത്തുകയാണ് ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളെന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം അനൂപ് അംബിക പറഞ്ഞു. ഡീപ്ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ഉന്നമനത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വരാനിരിക്കുന്ന എമേര്‍ജിങ് ടെക്നോളജി ഹബ്ബിനെ പ്രയോജനപ്പെടുത്തും. ഇതുവഴി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍, കമ്പ്യൂട്ടര്‍ ഇമേജിംഗ്, ഡീപ് ടെക്നോളജിയില്‍ വിആര്‍ ബാങ്ക് തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കുള്ള മറ്റ് നൂതന ആപ്ലിക്കേഷനുകള്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണം ലഭിക്കുമെന്നും അനൂപ് അംബിക കൂട്ടിച്ചേര്‍ത്തു. എമര്‍ജിംഗ് ടെക്നോളജി ഹബ്ബിന്‍റെ ഭാഗമാകുന്നതിനും എമര്‍ജിംഗ് ടെക്നോളജിയില്‍ എന്തെല്ലാം പുതിയ സാങ്കേതിക വിദ്യകള്‍ കേരളത്തില്‍ കൊണ്ടുവരാമെന്ന നിര്‍ദേശങ്ങളും ഇതിലെ നിക്ഷേപങ്ങള്‍ക്കുമായി കോര്‍പ്പറേറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും https://zfrmz.com/