ബിഎല്‍എസ് ഇ-സര്‍വീസസിന്‍റെ പ്രാഥമിക പബ്ലിക് ഇഷ്യൂ
കൊച്ചി: ബിഎല്‍എസ് ഇ-സര്‍വീസസ് ലിമിറ്റഡിന്‍റെ പ്രാഥമിക പബ്ലിക് ഇഷ്യൂ 2024 ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്ന് വരെ നടക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ബിഡ്ഡിംഗ് ജനുവരി 29നായിരിക്കും. 10 രൂപ മുഖവിലയുള്ള 2,30,30,000 പുതിയ ഇക്വിറ്റി ഓഹരികളാണ് ഇഷ്യൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരി ഒന്നിന് 129 രൂപ മുതല്‍ 135 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 108 ഓഹരികള്‍ക്കും തുടര്‍ന്ന് 108ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. യൂണിസ്റ്റോണ്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.