October 18, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 ആഗോള ചാന്ദ്രദൗത്യത്തില്‍ പങ്കാളി

1 min read
തിരുവനന്തപുരം: കെഎസ് യുഎം രജിസ്റ്റേര്‍ഡ് സ്റ്റാര്‍ട്ടപ്പായ ഹെക്സ്20 ചാന്ദ്ര ദൗത്യത്തിനുള്ള ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74 മത് ഏറോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ വച്ച് സ്കൈ റൂട്ട് എയ്റോ സ്പേസ്, ഐസ്പേസ് ഇങ്ക് എന്നീ സ്ഥാപനങ്ങളുമായി ധാരണപത്രം ഒപ്പിട്ടു. ചാന്ദ്ര ദൗത്യത്തിനായി ചെലവ് കുറഞ്ഞ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുക എന്ന ദൗത്യമാണ് ഹെക്സ്20 ഏറ്റെടുത്ത് നടത്താന്‍ പോകുന്നത്.

സ്കൈ റൂട്ട് എയ്റോ സ്പേസ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹ നിര്‍മ്മാണ കമ്പനിയാണ്. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ സ്പേസ് ചാന്ദ്ര ദൗത്യ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനമാണ്. ഇതുവഴി ഈ മൂന്ന് കമ്പനികളുടെയും അന്താരാഷ്ട്ര പ്രവര്‍ത്തന പരിചയവും പ്രാദേശികമായ ശൃംഖലയും കൂടിച്ചേര്‍ന്ന് ചാന്ദ്ര ദൗത്യത്തില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ 'യാന'ത്തിന് ഇന്ന് തുടക്കമാകും

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കെ-സ്പേസ് പദ്ധതിയുടെ ഭാഗമായി ഹെക്സ്20 കഴിഞ്ഞ മേയില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി അത്യാധുനിക ഗവേഷണ വികസന സംവിധാനം തുടങ്ങിയിരുന്നു.  ബഹിരാകാശ സാങ്കേതികവിദ്യയില്‍ നൂതനത്വം, സഹകരണം, മികവ് എന്നിവ സ്വായത്തമാക്കാനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതികവിദ്യയില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഹെക്സ്20മായുള്ള സഹകരണം നിര്‍ണായകമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. ആഗോള സ്ഥാപനങ്ങളുമായുള്ള ഹെക്സ്20യുടെ പങ്കാളിത്തം ഈ ദിശയിലുള്ള ഉറച്ച കാല്‍വയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  കേരള കയറ്റുമതി പ്രമോഷന്‍, ഇ.എസ്.ജി നയങ്ങൾ

ഇന്‍ഡോ-പസഫിക് മേഖലയില്‍ ചാന്ദ്രദൗത്യത്തിനുള്ള അവസരങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ വിപണി സാന്നിധ്യം ഉറപ്പാക്കുമെന്ന് ഹെക്സ്20യുടെ സിഇഒ ലോയിഡ് ലോപ്പസ് പറഞ്ഞു. വരാന്‍ പോകുന്ന ചാന്ദ്രദൗത്യങ്ങളില്‍ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആഗോള സ്ഥാപനങ്ങളുമായുള്ള സഹകരണം മൂലം സ്വന്തം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മികച്ച സാങ്കേതിക പരിജ്ഞാനം ഉള്ള സംഘാംഗങ്ങള്‍, നൂതന സാങ്കേതികവിദ്യ, വിശ്വസ്തമായ വിതരണ ശൃംഖല എന്നിവയാണ് ഹെക്സ്20യുടെ മേന്‍മകള്‍. ഇതുവഴി ബഹിരാകാശ വാണിജ്യരംഗത്ത് ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീ ലാന്‍ഡ് പൂളിംഗ് നടപടികള്‍ക്ക് തുടക്കമായി

ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, എന്നിവയുമായുള്ള സഹകരണത്തിന് പുറമേ ഓസ്ട്രേലിയയിലെ ബഹിരാകാശ സാങ്കേതിക മേഖലയിലും ഹെക്സ്20യ്ക്ക് സാന്നിദ്ധ്യമുണ്ട്. ക്യൂബ്സാറ്റ്, സ്മോള്‍സാറ്റ് വിപണികള്‍ക്കായി അത്യാധുനിക സെന്‍സര്‍ സാങ്കേതികവിദ്യയും ചെലവുകുറഞ്ഞ രീതിയില്‍ ഹെക്സ്20 നല്‍കി വരുന്നുണ്ട്.

Maintained By : Studio3