Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചി മെട്രോ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം – കാക്കനാട് – ഇൻഫോപാർക്ക് ഘട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

1 min read

ന്യൂ ഡല്‍ഹി: 1,957.05 കോടി രൂപ ചെലവിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 11.17 കിലോമീറ്റർ നീളവും 11 സ്റ്റേഷനുകളും. സീപോർട്ട് എയർപോർട്ട് റോഡിന്റെ റോഡ് വീതി കൂട്ടൽ ഉൾപ്പെടെ രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൊച്ചിയിൽ ആലുവ മുതൽ പേട്ട വരെ 25.6 കിലോമീറ്റർ ദൈർഘ്യത്തിൽ 22 സ്റ്റേഷനുകളുള്ള ഒന്നാം ഘട്ടം 5181.79 കോടി രൂപയുടെ പൂർത്തീകരണച്ചെലവിൽ പൂർണമായും പ്രവർത്തനക്ഷമമാണ്.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം 710.93 കോടി രൂപ ചെലവിൽ പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെ 1.80 കിലോമീറ്റർ ദൈർഘ്യമുള്ള വയഡക്‌ട് പദ്ധതി. സംസ്ഥാന പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി പദ്ധതി ഉദ്ഘാടനത്തിന് തയ്യാറായിക്കഴിഞ്ഞു. എസ്എൻ ജംക്‌ഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെയുള്ള 1.20 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട ബി പദ്ധതി സംസ്ഥാന സെക്‌ടർ പദ്ധതിയായി നിർമാണം പുരോഗമിക്കുകയാണ്.

  ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒ
Maintained By : Studio3