നേരിട്ടുള്ള വിദേശ നിക്ഷേപ (FDI ) സ്വീകരിക്കുന്നതിൽ 37.55% വിഹിതവുമായി കർണാടകയാണ് മുന്നിൽ
ന്യൂ ഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപ ഓഹരി വരവ് ലഭിച്ച 5 സംസ്ഥാനങ്ങളിൽ 37.55% വിഹിതവുമായി കർണാടകയാണ് മുന്നിൽ. മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, ഹരിയാന എന്നിവ തൊട്ടുപിന്നിൽ. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള എഫ് ഡി ഐ ഓഹരി നിക്ഷേപത്തിൽ മുന്നിലുള്ള രാജ്യങ്ങൾ സിംഗപ്പൂരും (27.01%), യുഎസ്എയും (17.94%) ആണ്.മൗറീഷ്യസ്, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് പിന്നിൽ.
യൂ എൻ സി ടി എ ഡി (UNCTAD) വേൾഡ് ഇൻവെസ്റ്റ്‌മെന്റ് റിപ്പോർട്ട് (WIR) 2022 അനുസരിച്ച്, എഫ് ഡി ഐ വരവിലെ ആഗോള പ്രവണതകളുടെ വിശകലനത്തിൽ, 2021 ലെ മികച്ച 20 ആതിഥേയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി 7-ാം റാങ്കിലെത്തി. ഉത്പാദന മേഖലകളിലെഎഫ് ഡി ഐ ഓഹരി വരവ്,മുൻ സാമ്പത്തിക വർഷമായ 2020-21 (12.09 ബില്യൺ ഡോളർ)നെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ ( 21.34 ബില്യൺ ഡോളർ ) 76% വർദ്ധിച്ചു.
നിലവിലുള്ള മഹാമാരിയും ആഗോള സംഭവവികാസങ്ങളും ഉണ്ടായിരുന്നിട്ടും, 21-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്ക് ഏറ്റവും ഉയർന്ന വാർഷിക എഫ് ഡി ഐ വരവ് ആയ 84,835 ദശലക്ഷം ഡോളർ ലഭിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ എഫ് ഡി ഐ ഓഹരി വരവ് ലഭിക്കുന്ന മികച്ച 5 മേഖലകൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ &ഹാർഡ്‌വെയർ (24.60%), സേവന മേഖല (12.13%), ഓട്ടോമൊബൈൽ വ്യവസായം (11.89%), വ്യാപാരം( 7.72%), നിർമാണം (5.52% ) എന്നിവയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ 101 രാജ്യങ്ങളിൽ നിന്ന് എഫ് ഡി ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം 2020-21 സാമ്പത്തിക വർഷത്തിൽ 97 രാജ്യങ്ങളിൽ നിന്നാണ് ഇത് റിപ്പോർട്ട് ചെയ്തത്.