2022 മെയിൽ ചരക്ക് സേവന നികുതി (GST) വരുമാനം 1,40,885 കോടി
ന്യൂ ഡൽഹി: 2022 മെയിൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (GST) 1,40,885 കോടിയാണ്. അതിൽ 25,036 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (CGST), 32,001 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (SGST), 73,345 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ 37,469 കോടി ഉൾപ്പെടെ) 10,502 കോടി അധിക നികുതിയും (Cess) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ 931 കോടി ഉൾപ്പെടെ) ആണ്.
സംയോജിത ചരക്ക് സേവന നികുതി വരുമാനത്തിൽ നിന്ന് 27,924 കോടി CGST-യിലേക്കും 23,123 കോടി SGST-യിലേക്കും വകകൊള്ളിച്ചു. വ്യവസ്ഥിതമായ സെറ്റിൽമെന്റുകൾക്ക് ശേഷം, 2022 മെയ് മാസത്തിലെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം CGST വരുമാനം 52,960 കോടിയും, SGST വരുമാനം 55,124 കോടിയുമാണ്. 31.05.2022-ൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 86,912 കോടിയുടെ GST നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചു. 2022 മെയിലെ വരുമാനം, കഴിഞ്ഞ വർഷം ഇതേ മാസത്തെ 97,821 കോടിയുടെ GST വരുമാനത്തേക്കാൾ 44% കൂടുതലാണ്.