2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 8.7 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചു
ന്യൂഡൽഹി: ചൈനയെ പിന്തള്ളി ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യ. ചൈനയ്‌ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം മാത്രമാണ് ജിഡിപി വളർച്ച നേടാനായത്. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 8.7 ശതമാനം വളർച്ചാ നിരക്ക് നേടി. 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി(മൊത്ത ആഭ്യന്തര ഉൽപ്പാദനം) 6.6 ശതമാനമായിരുന്നു. നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകളാണ് ഇത് പറയുന്നത്.
7.4 ശതമാനം വളർച്ചയോടെ ബ്രിട്ടനാണ് സാമ്പത്തിക വളർച്ചയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഫ്രാൻസ് ഏഴ് ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തി നാലാമതെത്തി. അമേരിക്ക 5.7 ശതമാനം ജിഡിപി വളർച്ചയുമായി അഞ്ചാമതാണ്. ജർമ്മനി (2.8 ശതമാനം), ജപ്പാൻ (1.6 ശതമാനം) എന്നിവരാണ് പിന്നിലുള്ളത്.