ആയുര്‍വേദത്തിന്‍റെ നന്മകള്‍ക്കൊപ്പം സീതാറാം ആയുര്‍വേദ ഫര്‍മസി; നൂറാം വാര്‍ഷികം ആഘോഷിക്കുന്നു
തൃശൂര്‍: 1921-ന് ആയുര്‍വേദത്തിനൊപ്പം ആരംഭിച്ച യാത്രയിലെ നാഴികക്കല്ലായി സീതാറാം ആയുര്‍വേദ ഫര്‍മസി, തൃശൂര്‍, ഈ വര്‍ഷം നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. നവംബര്‍ 14 നു ബഹുമാനപ്പെട്ട ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും, ബഹുമാനപെട്ട തൃശ്ശൂർ MP T.N പ്രതാപൻ അധ്യക്ഷത വഹിച്ചു സംസാരിക്കും. തദവസരത്തില്‍ ഇന്ത്യന്‍ ആയുര്‍വേദത്തിനു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തു പത്മശ്രീ ഡോ. ഗുര്‍ഡിപ് സിംഗ് അവര്‍കള്‍ക്ക് ആയുര്‍രത്ന പുരസ്കാരവും, ഡോ. L.മഹാദേവൻ അവർകൾക്ക് അപൂർവ വൈദ്യ പുരസ്കാരവും 50000 രൂപയും പ്രശസ്തി പത്രങ്ങളും നല്‍കി ആദരിക്കുകയും ചെയ്യും. കേരളത്തിലേക്ക് Health Tourism ത്തിന്‍റെ ഭാഗമായി ധാരാളം ടൂറിസ്റ്റുകള്‍ ജര്‍മനി / റഷ്യ / സ്വിറ്റ്സെര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നുണ്ട്. ഇവരെ നമ്മുടെ നാട്ടിലെത്തിക്കുന്നതിന് പ്രയത്നിക്കുന്ന ടൂറിസം പ്രോമോട്ടേഴ്സിന് ഈ ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രി ശ്രീ. ശ്രീപാദ് നായക് അവാര്‍ഡ് സമ്മാനിക്കും. സീതാറാം റിസേര്‍ച്ച് ഫൌണ്ടേഷന്‍ ആചാര രസായനത്തിന്‍റെ ഭാഗമായി നടത്തിയ 50 എപ്പിസോഡുകളുടെ ലെക്ചര്‍ നോട്ട് അടങ്ങുന്ന ഇ ബുക്ക് പ്രകാശനവും വെബിനാര്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും ന്യൂ ഡെല്‍ഹി ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോടെച്ചാ അന്നേ ദിവസം നിര്‍വഹിക്കും. കൂടാതെ ബഹുമാനപ്പെട്ട അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ അർമ സീതാറാം ആയുർവേദയുടെ ആയുഷ് ലാബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ആയുഷ് ചികിത്സാരീതികൾ പ്രചരിപ്പിച്ചതിന് മരണാനന്തര ബഹുമതിയായി അന്തരിച്ച ഡോ. സി.പി. മാത്യുസിനെ ചടങ്ങിൽ ആദരിക്കുയും ചെയ്യും
സീതാറാം ആയുര്‍വേദ ഫര്‍മസി: അഭിമാന നേട്ടങ്ങള്‍ നിറഞ്ഞ ചരിത്രം
നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1921-ല്‍, അന്നത്തെ കൊച്ചി മഹാരാജാവ് ശ്രീ രാമവര്‍മ കുഞ്ഞിക്കിടാവ് പതിനഞ്ചാമന്‍ ആദ്യത്തെ ഓഹരി എടുത്ത് സീതാറാം ഫാര്‍മസി ആരംഭിച്ചു. തൃശ്ശൂര്‍ സീതാറാം മില്ല് സ്ഥാപകനായ ശ്രീ. ടി. എസ്. ബലരാമ അയ്യര്‍, ശ്രീ. എം.എ. പരമേശ്വര അയ്യര്‍ തൃശ്ശിനാപ്പള്ളി, സുപ്രസിദ്ധ ആയുര്‍വേദ വൈദ്യന്‍ ടി.എസ്. ഗോപാലകൃഷ്ണ അയ്യര്‍ എന്നിവരുടെയും ഇന്നുള്ള തൃശ്ശിവപേരൂരിന്‍റെ ശില്പിയായ ശ്രീമതി. പാറുകുട്ടി നേത്യരമ്മയുടെയും മഹനീയ സാന്നിധ്യത്തിലും ഇവരുടെയെല്ലാം ഉദ്യമത്തിലുമാണ് ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി ആയ സീതാറാം ആംഗ്ലോ ആയുര്‍വേദ ഫാര്‍മസി ലിമിറ്റഡ് എന്ന സ്ഥാപനം നിലവില്‍ വന്നത്. ഇവരുടെ പിന്‍ തലമുറക്കാര്‍ ഇപ്പോഴും കമ്പനിയില്‍ ഓഹരി ഉടമകളാണ്.
അന്നത്തെ കാലത്ത് ഇംഗ്ലിഷ് അഥവാ അല്ലോപ്പതി മരുന്നുകള്‍ക്ക് കൂടുതല്‍ പ്രചാരം ഉള്ളതിനാല്‍ ആണ് സ്ഥാപനത്തിന്നു സീതാറാം ആംഗ്ലോ ആയുര്‍വേദ ഫാര്‍മസി ലിമിറ്റഡ് എന്ന നാമം നല്കിയത് . തൃശ്ശൂര്‍ റൌണ്ടില്‍ സ്പെന്‍സര്‍ ആന്‍ഡ് കോ യുടെ ഉടമസ്ഥതയിലായിരുന്ന (ഇന്ന് പാറമേക്കാവ് ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള, പത്തായപ്പുര എന്നറിയപ്പെടുന്ന) കെട്ടിടത്തില്‍ ആണ് ഈ സംരംഭം തുടങ്ങിയത്. ഇവിടെ തന്നെയാണ് ചെറിയ രീതിയില്‍ ആയുര്‍വേദ മരുന്നുകളുടെ ഉത്പാദനത്തിന്നു തുടക്കം കുറിക്കുകയും ചെയ്തു. ഇന്നത്തെ പത്തായപ്പുര കെട്ടിടത്തിലും ഞങ്ങളുടെ 2 സ്ഥാപനങ്ങള്‍ (അല്ലോപതി മരുന്നുകളുടെയും ആയുര്‍വേദ മരുന്നുകളുടെയും) ഇപ്പൊഴും പ്രവര്‍ത്തിക്കുന്നുണ്ട്.
പിന്നീട് മരുന്നുകളുടെ ആവശ്യം അധികരിച്ചപ്പോള്‍ തൃശ്ശൂര്‍ വെളിയന്നൂരില്‍ സ്ഥലം വാങ്ങുകയും ആയുര്‍വേദ മരുന്നുകളുടെ ഉത്പാദനം കുറച്ചു കൂടി വലിയ രീതിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ തന്നെ തൃശ്ശൂരിലെ സാമ്പത്തിക സാംസ്കാരിക രംഗത്ത് പ്രശസ്തരായ ശ്രീ ചാക്കോള ലോനപ്പന്‍, പ്രസിദ്ധരായ അഡ്വോ. അച്ചുതമേനോന്‍, അഡ്വോ. കണ്ടര്‍ മേനോന്‍, അഡ്വോ. അമ്പാടി ശങ്കരപൊതുവാള്‍, സുപ്രസിദ്ധ അല്ലോപതി ഡോക്ടര്‍ പി എസ് ശര്‍മ, ഡോ ഹനുമന്ത റാവു, എന്നിവര്‍ സീതാറാം സ്ഥാപനത്തിന്‍റെ ഓഹരികളില്‍ നിക്ഷേപിക്കുകയും അവര്‍ പിന്നീട് സീതാറാമിന്‍റെ ഡയറക്ടര്‍മാരാവുകയും ചെയ്തു. ആദ്യം മുതല്‍ തന്നെ സീതാറാം സ്ഥാപനം ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ഗുണമേന്‍മയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനമാണ് സ്വീകരിച്ചത്.