ആന്ധ്രാപ്രദേശ് : മുതിര്‍ന്ന മാവോയിസ്റ്റ് നേതാവിന് പോലീസിന്‍റെ പുനരധിവാസ വാഗ്ദാനം
1 min readവിശാഖപട്ടണം: മുതിര്‍ന്ന മോയിസ്റ്റ് നേതാവിന് ആന്ധ്രാപോലീസിന്‍റെ പുനരധിവാസ വാഗ്ദാനം.സമാധാനപരമായി കീഴടങ്ങുകയും സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ചേരുകയും ചെയ്താലാണ് ഈ വാഗ്ദാനം പാലിക്കുക. സുധീര്‍ എന്ന നേതാവിനുവേണ്ടിയാണ് വിശാഖപട്ടണം ജില്ലാ പോലീസ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്.സുധീര്‍ കീഴടങ്ങിയാല്‍ പുനരധിവാസം സുഗമമാക്കുമെന്ന് ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന്ധ്ര -ഒഡീഷ ബോര്‍ഡറിലെ (എഒബി) പെഡബയാലു – കൊരുകോണ്ട ഡിവിഷനിലെ സീനിയര്‍ കമാന്‍ഡറായ സുധീര്‍ ഒരു വനിതാ അംഗത്തോടൊപ്പം മാവോയിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയതായി പോലീസ് പറഞ്ഞു. ടീഗലമേട്ട ഏറ്റുമുട്ടലിനുശേഷം മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ മാവോയിസ്റ്റ് പാര്‍ട്ടി വിടുകയാണ്, അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് എ.ഒ.ബി കടുത്ത പ്രതിസന്ധി നേരിടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
വിശാഖപട്ടണം ജില്ലയിലെ തഗലമേട്ട വനമേഖലയില്‍ ജൂണ്‍ 16 ന് മൂന്ന് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും അടങ്ങിയ ആറംഗ മാവോയിസ്റ്റ് സംഘത്തെപോലീസ് വെടിവെച്ച് കൊന്നിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ അര്‍ജുന്‍ (ഡിസിഎം), അശോക് (ഡിസിഎം), സാന്തു നാചിക (എസിഎം), ലളിത, , പെയ്ക്ക് (പിഎം) എന്നിവരും ഉള്‍പ്പെടുന്നു. കൊയൂരു പ്രദേശത്തിന് ചുറ്റുമുള്ള മമ്പയിലെ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അന്നുപോലും വിശാഖപട്ടണം ജില്ലാ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണറാവു മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ അഭ്യര്‍ത്ഥിച്ചു, നിലവിലുള്ള നയമനുസരിച്ച് എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.