Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഫ്ഗാന് പിന്തുണയുമായി ഷി ജിന്‍പിംഗ്

1 min read

ബെയ്ജിംഗ്: അഫ്ഗാനിസ്ഥാനിലെ അനുരഞ്ജന പ്രക്രിയകള്‍ക്കും സമാധാനം സ്ഥാപിക്കുന്നതിനും തുടര്‍ പിന്തുണ വാഗ്ദാനം ചെയ്ത് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ്. അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘനിയുമായുള്ള ഒരു ഫോണ്‍ സംഭാഷണത്തിനിടെയാണ് ഷി തന്‍റെ പിന്തുണ അറിയിച്ചത്. ഇരു നേതാക്കളും തമ്മില്‍ വെള്ളിയാഴ്ചയാണ് സംഭാഷണം നടന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, പ്രദേശത്തിന്‍റെ സമഗ്രത എന്നിവ സംരക്ഷിക്കാനുള്ള അഫ്ഗാന്‍ സര്‍ക്കാരിന്‍റെ ശ്രമത്തെ ചൈന ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് ഷി ഊന്നിപ്പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ദേശീയ അനുരഞ്ജനവും ശാശ്വത സമാധാനവും കൈവരിക്കാനുള്ള അടിസ്ഥാന മാര്‍ഗമാണ് രാഷ്ട്രീയ സംഭാഷണമെന്ന് ചൈന എല്ലായ്പ്പോഴും വിശ്വസിക്കുന്നു, ഷി സംഭാഷണത്തില്‍ വ്യക്തമാക്കി. അടുത്തിടെ ടെഹ്റാനില്‍ നടന്ന സംഭാഷണത്തിനിടെ അഫ്ഗാന്‍ സര്‍ക്കാരും അഫ്ഗാനിസ്ഥാനിലെ പ്രസക്തമായ പാര്‍ട്ടികളും നല്ല അഭിപ്രായ സമന്വയത്തിലെത്തിയതില്‍ ചൈനീസ് പക്ഷത്തിന് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരുവിഭാഗവും അഫ്ഗാന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കുമെന്നും ചര്‍ച്ചകളിലൂടെ ഒരു രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കുമെന്നുമാണ് ചൈന കരുതുന്നത്. ആരോഗ്യ പ്രതിസന്ധിക്കെതിരായ അഫ്ഗാനിസ്ഥാന്‍റെ പോരാട്ടത്തിന് പിന്തുണയും സഹായവും നല്‍കുന്നത് തുടരാന്‍ ചൈന തയാറാണെന്ന് കോവിഡ് -19 പാന്‍ഡെമിക്കിനെക്കുറിച്ച് പരാമര്‍ശിച്ച് ഷി പറഞ്ഞു.

അതേസമയം ജാവ്ജാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഷിബര്‍ഗാന്‍ നഗരത്തിന് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തെ അഫ്ഗാന്‍ സുരക്ഷാ സേന തടഞ്ഞു, ഡസന്‍ കണക്കിന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.നഗരത്തിന്‍റെ തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ നിന്ന് തോക്കുകളും കനത്ത ആയുധങ്ങളുമായി ആയുധധാരികളായ ഡസന്‍ കണക്കിന് തീവ്രവാദികള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം തുടങ്ങിയതെന്ന് പ്രൊവിന്‍ഷ്യല്‍ പോലീസ് ഓഫീസര്‍ അബൂബക്കര്‍ ജിലാനി പറഞ്ഞു. അഫ്ഗാന്‍ സൈന്യം, തുടര്‍ന്ന് തിരിച്ചടിച്ചു. ആക്രമണകാരികളെ പിന്തിരിപ്പിക്കുകയും നഗരത്തിന്‍റെ മധ്യഭാഗത്തേക്ക് പോകുന്നത് തടയുകയും ചെയ്തു. തലസ്ഥാനമായ കാബൂളിന് വടക്ക് 390 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ തീവ്രവാദികള്‍ക്കെതിരെ വ്യോമസേന നിരവധിആക്രമണങ്ങളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60 തീവ്രവാദികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഒദ്യോഗിക കണക്ക്.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം
Maintained By : Studio3