October 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്: ആഫ്രിക്കയില്‍ പട്ടിണിയും പോഷകാഹാരക്കുറവും ജീവിതശൈലി രോഗങ്ങളും കൂടുന്നു

1 min read

കോവിഡ്-19 പകര്‍ച്ചവ്യാധിക്കാലത്തെ ഭക്ഷണക്രമം പോഷകാഹാരക്കുറവിലേക്കും ജീവിതശൈലി രോഗങ്ങളിലേക്കുമാണ് ആഫ്രിക്കന്‍ ജനതയെ നയിക്കുന്നത്

കോവിഡ്-19 പകര്‍ച്ചവ്യാധിയില്‍ ആഫ്രിക്കന്‍ വന്‍കരയിലെ ഭക്ഷ്യോല്‍പ്പാദന സംവിധാനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായതോടെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണിയും പോഷകാഹാരക്കുറവും ജീവിതശൈലി രോഗങ്ങളും (എന്‍സിഡി) വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധരുടെ റിപ്പോര്‍ട്ട്. പോഷകസമ്പുഷ്ടമായ ആഹാരങ്ങള്‍ കഴിക്കാന്‍ സാധിക്കാത്തത് മൂലം ആഫ്രിക്കയിലെ വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ ജനത പോഷകാഹാരക്കുറവിന്റെയും ജീവിതശൈലി രോഗങ്ങളുടെയും ഇരട്ട പ്രതിസന്ധി അനുഭവിക്കുകയാണെന്ന് ആഫ്രിക്കയിലെ ലൈഫ് സയന്‍സ് നോളജ് ഹബ് അധ്യക്ഷ മാര്‍ഗരറ്റ് കരേംബു പറഞ്ഞു.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

കോവിഡ്-19 പകര്‍ച്ചവ്യാധിക്കാലത്തെ ഭക്ഷണക്രമം പോഷകാഹാരക്കുറവിലേക്കും ജീവിതശൈലി രോഗങ്ങളിലേക്കുമാണ് ആഫ്രിക്കന്‍ ജനതയെ നയിക്കുന്നതെന്ന് കരേംബു വ്യക്തമാക്കി. കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശവുമായി ബന്ധപ്പെട്ട തകരാറുകള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങളാണ് ആഫ്രിക്കയില്‍ മാരകമായ കോവിഡ്-19 കേസുകള്‍ക്കും ഉയര്‍ന്ന മരണനിരക്കിനും കാരണം. കൊറോണ വൈറസും ജീവിതശൈലി രോഗങ്ങളും തമ്മിലുള്ള ഈ ബന്ധം ബോധ്യപ്പെടുത്തുന്നതിനായി നയരൂപകര്‍ത്താക്കള്‍ക്കിടയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും ബോധവല്‍ക്കരണം ആവശ്യമാണെന്നും കരേംബു പറഞ്ഞു.

പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് കാര്‍ഷിക മൂല്യ ശൃംഖലകളുടെ പ്രവര്‍ത്തനം തടസപ്പെട്ടത് പട്ടികയും പോഷാകാഹാര പ്രശ്‌നങ്ങളും ഇല്ലാതാക്കാനുള്ള ആഫ്രിക്കന്‍ പദ്ധതികളുടെ താളം തെറ്റിച്ചുവെന്ന് മൗറീഷ്യസ് അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ സാംക്രമികരോഗ വിദഗ്ധനായ ദ്യോരജ് കൗസ്സി അഭിപ്രായപ്പെട്ടു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആഫ്രിക്കയിലുണ്ടായ വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രായമായവര്‍ ഉള്‍പ്പടെ ഗുരുതരമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളവരില്‍ പോഷകാഹാര പ്രതിസന്ധി വലുതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും

പകര്‍ച്ചവ്യാധി മൂലം ആഫ്രിക്കയിലെ ദരിദ്രരും രോഗാതുരമായ വിഭാഗങ്ങള്‍ക്കിടയിലെ ഭക്ഷ്യ സപ്ലിമെന്റുകളുടെ വിതരണം തടസ്സപ്പെട്ടു. അത് ഇത്തരം ആളുകള്‍ക്കിടയില്‍ ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിച്ചു. ജീവിതശൈലി രോഗങ്ങളെ അഭിമുഖീകരിക്കുന്നതിന് ആഫ്രിക്കയ്ക്ക് പ്രതിവര്‍ഷം 2.5 ട്രില്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്നും ഇത്തരം രോഗങ്ങളുടെ വര്‍ധന കോവിഡ് മരണങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്നോട്ടടിച്ചുവെന്നും കൗസ്സി പറഞ്ഞു. പകര്‍ച്ചവ്യാധി ആഫ്രിക്ക്രയിലെ ഭക്ഷ്യ, പോഷകാഹാര പ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും ഇവ പരിഹരിക്കുന്നതിന് ഇടപെടലുകള്‍ ആവശ്യമാണെന്നും ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സര്‍വ്വകലാശാലയിലെ ഫുഡ്, ന്യൂട്രീഷന്‍, വെല്‍ബിയിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഷെറില്‍ എല്‍ ഹെന്‍ഡ്രിക്‌സ് അഭിപ്രായപ്പെട്ടു. ദാരിദ്ര്യം, പഴഞ്ചന്‍ കാര്‍ഷിക രീതികള്‍, ലിംഗ അസമത്വം തുടങ്ങി പോഷകാഹാരക്കുറവിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആഫ്രിക്കന്‍ ഭരണകൂടങ്ങള്‍ കാര്യക്ഷമമായ നയങ്ങള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

  സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കാമ്പസില്‍ ആയുര്‍വേദ ഗവേഷണത്തിനായി മികവിന്‍റെ കേന്ദ്രം
Maintained By : Studio3