ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ്-19 വാക്‌സിന്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം
1 min readപഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് കമ്പനി
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റ ഡോസുള്ള കോവിഡ്-19 വാക്‌സിന്‍ ഡെല്‍റ്റ ഉള്‍പ്പടെയുള്ള അപകടകാരികളായ കൊറോണ വൈറസ് വകഭേദങ്ങള്‍ക്കെതിരെ വളരെ ശക്തമായ, സ്ഥിരതയുള്ള പ്രവര്‍ത്തനം കാഴ്ച വെക്കുന്നുവെന്ന അവകാശവാദവുമായി കമ്പനി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ മൂലമുള്ള പ്രതിരോധശേഷി എട്ട് മാസത്തോളം നിലനിന്നതായി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ യുഎസ് ആസ്ഥാനമായ ഔഷധന നിര്‍മ്മാണ കമ്പനി അവകാശപ്പെട്ടു.
കൊറോണ വൈറസിനെതിരെ വാക്‌സിന് 85 ശതമാനം ഫലപ്രാപ്തിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവകാശപ്പെടുന്നത്. മാത്രമല്ല ആശുപത്രിചികിത്സ ഒഴിവാക്കാനും മരണത്തില്‍ നിന്ന് രോഗികളെ സംരക്ഷിക്കാനും തങ്ങളുടെ വാക്‌സിന് കഴിയുമെന്നും കമ്പനി വ്യക്തമാക്കി.
ഒറ്റഡോസുള്ള കോവിഡ് വാക്‌സിന്‍ കൊറോണ വൈറസിനെ നിര്‍വീര്യമാക്കുന്ന ശക്തമായ ആന്റിബോഡി ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നുവെന്നാണ് എട്ട് മാസത്തെ പഠനത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നതെന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിലെ ഗവേഷണ വികസന വിഭാഗം മേധാവി മതായി മാമ്മന്‍ പറഞ്ഞു.ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ബീറ്റ വകഭേദത്തിനേക്കാളും ശക്തമായ ആന്റിബോഡി പ്രര്‍ത്തനമാണ് ഡെല്‍റ്റ വകഭേദത്തിനെതിരെ ഈ വാക്‌സിന്‍ ഉണ്ടാക്കുന്നതെന്ന് കമ്പനി പറഞ്ഞു.