വിമാനം ലീസിനെടുക്കാന്‍ മമത; വിമര്‍ശനവുമായി ബിജെപി
1 min readകൊല്‍ക്കത്ത: പത്ത് സീറ്റുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത വിമാനം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പാട്ടത്തിന് എടുക്കാനുള്ള പശ്ചിമബംഗാള്‍ ഗതാഗത വകുപ്പിന്‍റെ തീരുമാനം വിവാദമായി.സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ ബിജെപി രാഷ്ട്രീയ പ്രേരിതമെന്ന് മുദ്രകുത്തുകയും നടപടി ‘സ്വയം പ്രഖ്യാപിത പ്രധാനമന്ത്രിക്കായി’ (മമതാ ബാനര്‍ജി) ആണെന്ന് പരിഹസിക്കുകയും ചെയ്തു.ജൂണ്‍ 11 നാണ് പശ്ചിമ ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു ഇരട്ട എഞ്ചിന്‍ വിമാനത്തിനായി ഇ-ടെണ്ടര്‍ നല്‍കിയത്.’ഫാല്‍ക്കണ്‍ 2000′ കാറ്റഗറിയിലുള്ളതായിരിക്കണം വിമാനം. ഇവയില്‍ കുറഞ്ഞത് 8-10 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുണ്ട്. പാട്ടത്തില്‍, ഉടമ വിമാനത്തെയും ജീവനക്കാരെയും പാട്ടക്കാരന് നല്‍കുകയും അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുന്നു. എല്ലാ മാസവും 45 മണിക്കൂര്‍ മിനിമം ബിസിനസ് ബംഗാള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുമെന്ന് ടെണ്ടര്‍ രേഖയില്‍ പറയുന്നു.
ഗുജറാത്തും ഉത്തര്‍പ്രദേശും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഈ ക്രമീകരണം ഉണ്ടെന്ന് മുതിര്‍ന്ന ഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇ-ടെണ്ടര്‍ ഒരു പൊതു രേഖയായതിനാല്‍ ഏതെങ്കിലും ക്രമക്കേടിന് സാധ്യതയില്ലെന്നും പങ്കെടുക്കുന്ന ഏതൊരു വ്യക്തിക്കും ഇത് ആക്സസ് ചെയ്യാമെന്നും അധികൃതര്‍ ഊന്നിപ്പറഞ്ഞു.2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി പ്രചാരണത്തിന് വിമാനം പൊതുചെലവില്‍ വാടകയ്ക്കെടുക്കുകയാണെന്ന് ടിഎംസി മേധാവിയെ പരിഹസിച്ച് ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി മമത ബാനര്‍ജിയെ പേരെടുത്തുപറയാതെ അധികാരി പറഞ്ഞു, “സ്വയം പ്രഖ്യാപിത പ്രധാനമന്ത്രിക്കായി” ഒരു പറക്കുന്ന രഥം ഒരുങ്ങുന്നതായി പരിഹസിച്ചു. ‘സര്‍ക്കാരിന് ഇതിനകം ഒരു ഹെലികോപ്റ്റര്‍ ഉണ്ട്. സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങള്‍ മാത്രം ഉള്ളപ്പോള്‍ എന്തുകൊണ്ട് ഒരു വിമാനം ആവശ്യമാണ്? ഇത് പൊതുജനങ്ങളുടെ പണം പാഴാക്കുന്നു’, ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് പറഞ്ഞു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒന്നില്‍ കൂടുതല്‍ വിമാനങ്ങളുണ്ടെന്ന് ടിഎംസി ലോക്സഭാ അംഗം സൗഗത റോയ് പറഞ്ഞു.2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദി ഗുജറാത്ത് സര്‍ക്കാരിന്‍റെ വിമാനം വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്ന് അധികാരി അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ഹെലികോപ്റ്ററിന്‍റെ സൗകര്യം അധികാരി ഉപയോഗിച്ചിരുന്നതായി സംസ്ഥാന തൃണമൂല്‍ കോണ്‍ഗ്രസ് കുനാല്‍ ഘോഷ് പറഞ്ഞു.