Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സര്‍ക്കാര്‍ രേഖ പറയുന്നത്- ഇന്ത്യയില്‍ 78ശതമാനം സ്കൂളുകളിലും ഇന്‍റര്‍നെറ്റില്ല;61ശതമാനത്തില്‍ കമ്പ്യൂട്ടറുമില്ല

1 min read

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏകദേശം 78 ശതമാനം സ്കൂളുകളിലും ഇപ്പോഴും ഇന്‍റര്‍നെറ്റ് സൗകര്യങ്ങളില്ല, 61 ശതമാനത്തിലധികമിടത്ത് കമ്പ്യൂട്ടറുകളുമില്ല, 2019-20 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ യുഡിഐഎസ്ഇ + (വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ വിവര സിസ്റ്റം) പ്രകാരമുള്ള ഡാറ്റ കാണിക്കുന്നതാണിത്. ഡാറ്റ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളെ ഉള്‍ക്കൊള്ളുന്നു. 84 ശതമാനം സ്കൂളുകളിലും ലൈബ്രറികളും റീഡിംഗ് റൂമുകളുമുണ്ടെങ്കിലും 69.4 ശതമാനം സ്കൂളുകളില്‍ മാത്രമാണ് പുസ്തകങ്ങളുള്ള ലൈബ്രറികള്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

2012-13 അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം ആദ്യമായി പുറത്തിറക്കിയ യുഡിഐഎസ്ഇ, സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏറ്റവും വലിയ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങളില്‍ ഒന്നാണ്. 15 ലക്ഷത്തിലധികം സ്കൂളുകളും 85 ലക്ഷം അധ്യാപകരും 25 കോടി സ്കൂള്‍ കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. യുഡിഐഎസ്ഇയുടെ അപ്ഡേറ്റുചെയ്തതും മെച്ചപ്പെടുത്തിയതുമായ പതിപ്പാണ് യുഡിഐഎസ്ഇ പ്ലസ്. സ്കൂള്‍ വിദ്യാഭ്യാസ നിലവാരം അളക്കുന്നതിനും മറ്റ് പല പാരാമീറ്ററുകളും കണക്കാക്കുന്നതിനും യുഡിഐഎസ്ഇ ഡാറ്റ ഉപയോഗിക്കുന്നു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്‍റെ അടിസ്ഥാനത്തില്‍, 2019-20 സെഷനില്‍ 26.45 കോടി വിദ്യാര്‍ത്ഥികളെ പ്രീ-പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42.3 ലക്ഷം വര്‍ധന. എല്ലാ തലങ്ങളിലും പെണ്‍കുട്ടികളുടെ പ്രവേശനം വര്‍ദ്ധിച്ചു. 2018-19 നെ അപേക്ഷിച്ച് 2019-20ല്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ള മൊത്ത എന്‍റോള്‍മെന്‍റ് അനുപാതം (ജിഇആര്‍) മെച്ചപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2018-19 നെ അപേക്ഷിച്ച് 2019-20ല്‍ സ്കൂള്‍ വിദ്യാഭ്യാസത്തിലെ അധ്യാപകരുടെ എണ്ണവും 2.72 ശതമാനം വര്‍ദ്ധിച്ചു. ഇന്ത്യയിലെ 90 ശതമാനം സ്കൂളുകളിലും കൈകഴുകാനുള്ള സൗകര്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2012-13ല്‍ ഇത് വെറും 36.3 ശതമാനമായിരുന്നു. 2019-20ല്‍ 83.4 ശതമാനം സ്കൂളുകളില്‍ വൈദ്യുതി ഉണ്ടായിരുന്നു, 2018-19 നെ അപേക്ഷിച്ച് 7 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3