Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്തുകൊണ്ട് കോവിഡ് വ്യാപനം കേരളത്തില്‍ കുറയുന്നില്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ‘ഡെല്‍ഹിയിലെയും മഹാരാഷ്ട്രയിലെയും കോവിഡ് വ്യാപിച്ച സ്ഥലങ്ങള്‍ നോക്കൂ, അവിടെ വൈറസ് വ്യാപനം കുറഞ്ഞുവരികയാണ്. പക്ഷേ എന്തുകൊണ്ടാണ് ഇത് കേരളത്തില്‍ സംഭവിക്കാത്തത്. നമ്മുടെ സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് വിജയന്‍ വിശദീകരിക്കേണ്ടതുണ്ട്,’ സുധാകരന്‍ പറഞ്ഞു. ചൊവ്വാഴ്ച കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിന് മുകളിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ മൊത്തം പുതിയ കേസുകളില്‍ 23 ശതമാനവും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

  കേരളത്തിന്‍റെ ഐടി കയറ്റുമതി ഒരു ലക്ഷം കോടിയിലേക്ക് അടുക്കുന്നു: മുഖ്യമന്ത്രി

‘വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ടിപിആര്‍ കുറയ്ക്കുന്നതിന് പര്യാപ്തമാകുന്നില്ല. ഈ സമയത്ത് അവസാന വര്‍ഷ സര്‍വകലാശാലാ പരീക്ഷ നടത്തുന്ന കാര്യത്തില്‍ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്രയധികം ഉറച്ചുനില്‍ക്കുന്നത്. വിദ്യാര്‍ത്ഥികളില്‍നിന്നും മാതാപിതാക്കളില്‍നിന്നുമുള്ള അന്വേഷണങ്ങള്‍ വളരെയധികമാണ്.ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനാണ് സഹായിക്കുകയെന്ന് മാതാപിതാക്കള്‍ തന്നെ പറയുന്നു’പരീക്ഷ നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് സുധാകരന്‍ പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ബന്ധപ്പെടുകയും സംസ്ഥാനത്തിന് പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നതിന് മാര്‍ഗം തേടുകയും വേണം. സംസ്ഥാന സര്‍ക്കാരിന് കൈകഴുകാന്‍ കഴിയില്ല, വാക്സിനുകള്‍ നമ്മുടെ ജനങ്ങള്‍ക്ക് ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ, “സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

  കെ-സ്വിഫ്റ്റ് വഴി സംരംഭങ്ങള്‍ക്ക് താല്ക്കാലിക കെട്ടിട നമ്പര്‍

കോവിഡ് മൂലം മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന ബുധനാഴ്ച വന്ന സുപ്രീം കോടതി തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. ‘കേരളത്തില്‍ വളരെക്കാലമായി ഞങ്ങള്‍ വിജയന്‍ സര്‍ക്കാരിനോട് മരണങ്ങളെ ശരിയായി തരംതിരിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്‍റെ സഹോദരന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം, കോവിഡ് നെഗറ്റീവ് ആയി മാറിയ ഉടന്‍ അദ്ദേഹം അന്തരിച്ചു. ഇതുപോലുള്ള ആയിരക്കണക്കിന് കേസുകള്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ട്. പ്രത്യേകിച്ച് കോവിഡ് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഞങ്ങളുടെ അപേക്ഷകള്‍ ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്. മരണത്തിന്‍റെ കണക്കുകള്‍ വ്യാജമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവിച്ച മരണങ്ങള്‍ കേരളം വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നെഗറ്റീവ് ആയി മാറിയവരുടെ മരണങ്ങള്‍, ‘സുധാകരന്‍ പറഞ്ഞു

  അമീര്‍ചന്ദ് ജഗ്ദീഷ് കുമാര്‍ (എക്സ്പോര്‍ട്ട്) ലിമിറ്റഡ് ഐപിഒയ്ക്ക്
Maintained By : Studio3