Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നൂറിലധികം സ്‌പോര്‍ട്‌സ് മോഡുകളുമായി മി വാച്ച് റിവോള്‍വ് ആക്റ്റീവ്  

1 min read

ഇന്ത്യയില്‍ 9,999 രൂപയാണ് വില  

ന്യൂഡെല്‍ഹി: മി വാച്ച് റിവോള്‍വ് ആക്റ്റീവ് സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മി വാച്ച് റിവോള്‍വ് മോഡലിന്റെ പുതിയ പതിപ്പാണ് ഇപ്പോള്‍ വിപണിയിലെത്തിച്ചത്. എസ്പിഒ2 നിരീക്ഷണം അധിക ഫീച്ചറായി നല്‍കിയാണ് ആക്റ്റീവ് മോഡല്‍ പുറത്തിറക്കിയത്. 32 ഗ്രാം മാത്രമാണ് ഭാരം. 117 സ്‌പോര്‍ട്‌സ് മോഡുകള്‍, കസ്റ്റമൈസേഷന്‍ ഓപ്ഷനുകളോടെ നൂറിലധികം വാച്ച് ഫേസുകള്‍, ഏകദേശം 14 ദിവസത്തെ ബാറ്ററി ലൈഫ്, ബില്‍റ്റ് ഇന്‍ അലക്‌സ ഇന്റഗ്രേഷന്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

  സോണി ബ്രാവിയ 3II

ഇന്ത്യയില്‍ 9,999 രൂപയാണ് വില. ആമസോണ്‍, മി.കോം, മി ഹോം സ്‌റ്റോറുകള്‍, മറ്റ് റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഇളം തവിട്ടുനിറം, ബ്ലാക്ക്, നേവി ബ്ലൂ എന്നീ വാച്ച് കേസ് ഓപ്ഷനുകളില്‍ ലഭിക്കും. ബ്ലാക്ക്, ബ്ലൂ, ഗ്രീന്‍, വൈറ്റ്, പര്‍പ്പിള്‍ ഉള്‍പ്പെടെയാണ് ആറ് സ്ട്രാപ്പ് കളര്‍ ഓപ്ഷനുകള്‍.

സിലിക്കണ്‍ സ്ട്രാപ്പുകള്‍, ബക്കിള്‍ ക്ലോഷര്‍ എന്നിവ നല്‍കി. നിങ്ങളുടെ ഉറക്കം, ഹൃദയമിടിപ്പ് നിരക്ക് തുടങ്ങിയവ നിരീക്ഷിക്കും. വിഒ2 മാക്‌സ് സെന്‍സര്‍ മറ്റൊരു ഫീച്ചറാണ്. ബില്‍റ്റ് ഇന്‍ ജിപിഎസ് നല്‍കി. 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് മറ്റൊരു സവിശേഷതയാണ്.

  സോണി ബ്രാവിയ 3II
Maintained By : Studio3