110 കോടി രൂപ സമാഹരിച്ച് ഡാര്വിന് ബോക്സ്
15 മില്യണ്‍ ഡോളറിന്റെ (ഏകദേശം 110 കോടി രൂപ) ഫണ്ടിംഗ് റൗണ്ട് അവസാനിപ്പിച്ചതായി പ്രമുഖ എന്റര്‍പ്രൈസ് എച്ച്ആര്‍ ടെക്നോളജി പ്ലാറ്റ്ഫോം ഡാര്‍വിന്‍ബോക്സ് അറിയിച്ചു. സെയില്‍ഫോഴ്സ് വെന്‍ചേഴ്സാണ് പ്രധാന നിക്ഷേപകര്‍. സെപ്റ്റംബറില്‍ കമ്പനി 35 മില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തിയിരുന്നു. സെക്വോയ ക്യാപിറ്റല്‍ ഇന്ത്യയാണ് ആ ഘട്ടത്തില്‍ പ്രധാനമായും നിക്ഷേപം നടത്തിയിരുന്നത്.