Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗദി അരാംകോയുടെ എണ്ണ പൈപ്പ്‌ലൈന്‍ ഓഹരി വില്‍പ്പന പൂര്‍ത്തിയായി

12.4 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്


റിയാദ്‌: സൗദി അറേബ്യയിലെ പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ 12.4 ബില്യണ്‍ ഡോളറിന്റെ എണ്ണ പൈപ്പ്‌ലൈന്‍ ശൃംഖലയിലെ ഓഹരി വില്‍പ്പന പൂര്‍ത്തിയായി. അമേരിക്ക ആസ്ഥാനമായ ഇഐജി, അബുദബിയിലെ മുബദല എന്നീ കമ്പനികള്‍ ഉള്‍പ്പട്ടെ ആഗോള കൂട്ടായ്മയാണ് അരാംകോയുടെ എണ്ണ പൈപ്പ്‌ലൈന്‍ ശൃംഖലയിലെ 48 ശതമാനം ഓഹരികള്‍ വാങ്ങിച്ചിരിക്കുന്നത്. വടക്കേ അമേരിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നീ മേഖലകളില്‍ നിന്നായി നിരവധി നിക്ഷേപകരാണ് ആഗോള കൂട്ടായ്മയില്‍ ഉള്ളത്.

  ഐബിഎസിന് ടിഎംഎ സിഎസ്ആര്‍ അവാര്‍ഡ്

വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള സൗദി പദ്ധതിയുടെ ഭാഗമായി പോര്‍ട്ട്‌ഫോളിയോ ഏകീകരിച്ച് പരമാവധി ലാഭമുണ്ടാക്കുകയെന്ന ദീര്‍ഘകാല നയത്തിന്റെ ഭാഗമാണ് അരാംകോയുടെ എണ്ണ പൈപ്പ്‌ലൈന്‍ ഇടപാട്. ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇടപാടില്‍ താല്‍പ്പര്യം അറിയിച്ച് നിക്ഷേപകരില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ബിസിനസ് സംബന്ധിച്ച ദീര്‍ഘകാല കാഴ്ചപ്പാടിലും അവര്‍ക്കുള്ള ശക്തമായ ആത്മവിശ്വാസമാണ് വ്യക്തമാക്കുന്നതെന്നും അരാംകോ പ്രസിഡന്റ് അമീന്‍ നാസ്സര്‍ പ്രതികരിച്ചു. തുടര്‍ന്നും ധനസമാഹരണ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും ശേഷികള്‍ മൂലധനമാക്കി മാറ്റുന്ന നയത്തിലൂടെ അനുയോജ്യമായ നിക്ഷേപം സൗദി അറേബ്യയിലേക്ക് ആകര്‍ഷിക്കുമെന്നും അമീന്‍ നാസ്സര്‍ കൂട്ടിച്ചേര്‍ത്തു.

  ഹിന്ദുജ കുടുംബം ബ്രിട്ടനിലെ സമ്പന്നരില്‍ ഒന്നാമത്

ഇടപാടിന്റെ ഭാഗമായി അരാംകോയും ഉപകമ്പനിയായ അരാംകോ ഓയില്‍ പൈപ്പ്‌ലൈനും കമ്പനിയുടെ എണ്ണ പൈപ്പ്‌ലൈന്‍ ശൃംഖലയില്‍ 25 വര്‍ഷത്തെ പണയ ഉടമ്പടിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഉടമ്പടി പ്രകാരം പൈപ്പ്‌ലൈനില്‍ പണയ അവകാശമുള്ള ഓയില്‍ പൈപ്പ്‌ലൈന്‍ കമ്പനിക്ക് അരാംരകോയില്‍ നിന്നും പൈപ്പ്‌ലൈനിലൂടെ ഒഴുകുന്ന എണ്ണയ്ക്ക് തീരുവ ലഭിക്കും. അതേസമയം ഉപ കമ്പനിയിലെ 51 ശതമാനം ഭൂരിപക്ഷ ഓഹരികളും അരാംകോയുടേത് ആണെന്നതിനാല്‍ ഇടപാട് മൂലം അരാംകോയ്ക്ക് കാര്യമായ നഷ്ടമുണ്ടാകുകയോ കമ്പനിയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകുകയോ ഇല്ല.

  ഹിന്ദുജ കുടുംബം ബ്രിട്ടനിലെ സമ്പന്നരില്‍ ഒന്നാമത്
Maintained By : Studio3