പി ഡി ശങ്കരനാരായണന്‍ വിരമിച്ചു
1 min readകൊച്ചി: സാമ്പത്തിക വിദഗ്ദ്ധനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജരുമായ പി ഡി ശങ്കരനാരായണന്‍ നാല് പതിറ്റാണ്ടോളം കാലത്തെ സേവനത്തിന് ശേഷം മെയ് 31ന് ബാങ്കില്‍ നിന്ന് വിരമിച്ചു. ഗുര്‍ഗോണിലെ സ്റ്റേറ്റ് ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആന്‍ഡ് റിസ്ക് മാനേജമെന്‍റില്‍ ഫാക്കല്‍റ്റി ബോര്‍ഡ് അംഗവുമായിരിക്കുമ്പോഴാണ് സര്‍വീസില്‍ നിന്ന് പിരിയുന്നത്.
കോളേജ് കാലഘട്ടം മുതല്‍ ആനുകാലികങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പത്രാധിപരായിരുന്ന ‘അസാധു’വില്‍ ‘കാര്‍ട്ടൂണ്‍സ്കോപ്പ്’ എന്നൊരു പംക്തി കൈകാര്യം ചെയ്തിരുന്നു. ബി എം ഗഫൂര്‍ നടത്തിയിരുന്ന ‘നിറമാല’, കുങ്കുമം പ്രസിദ്ധീകരണമായിരുന്ന ‘പാക്കനാര്‍’ എന്നിവയിലെല്ലാം കാര്‍ട്ടൂണുകളും ആക്ഷേപഹാസ്യലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപകാംഗമാണ്. അക്കാദമിയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രമുഖ പത്രങ്ങള്‍ക്ക് വേണ്ടി സാമ്പത്തിക കാര്യങ്ങളില്‍ വിശകലനങ്ങള്‍ എഴുതാറുണ്ട്. ‘ഫ്യൂച്ചര്‍ കേരള‘യില്‍ ‘വാരാദ്യചിന്തകള്‍’ എന്ന പേരില്‍ 160-ല്‍ അധികം ലക്കങ്ങളായി ലേഖനപരമ്പര എഴുതിയിരുന്നു.