December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യങ്ങളുടെ പേരുകള്‍ വേണ്ട; കോവിഡ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരങ്ങള്‍ പേരുകളായി നല്‍കും

1 min read

[perfectpullquote align=”full” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]നിലവിലെ നാമകരണ രീതികള്‍ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ തുടരുമെന്ന് ലോകാരോഗ്യ സംഘടന[/perfectpullquote]

ജനീവ ഇനിമുതല്‍ ആശങ്കപ്പെടേണ്ട വിഭാഗത്തിലുള്ള കോവിഡ്-19 വകഭേദങ്ങള്‍ ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങളുടെ പേരില്‍ അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന. വകഭേദങ്ങള്‍ക്ക് അവ ആദ്യമായി പ്രത്യക്ഷപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ നല്‍കി ആ രാജ്യങ്ങളെ അവഹേളിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് സംഘടന പറഞ്ഞു.

ലോകാരോഗ്യ സംഘടന വിളിച്ചുചേര്‍ത്ത വിദഗ്ധരുടെ സംഘമാണ് പുതിയ നാമകരണ രീതി മുന്നോട്ടുവെച്ചത്. ശാസ്ത്രാവബോധം കുറഞ്ഞവര്‍ക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ പ്രായോഗികവും എളുപ്പവും ഈ രീതിയിലുള്ള നാമകരണമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. അതേസമയം കോവിഡ്-19ന് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ വകഭേദങ്ങളെ കണ്ടെത്തുന്നതിനും പേരുകള്‍ നല്‍കുന്നതിനുമുള്ള  നിലവിലുള്ള സംവിധാനങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ തുടരുമെന്നും സംഘടന വ്യക്തമാക്കി.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ഇതുവരെ ആശങ്കപ്പെടേണ്ട് നാല് കോവിഡ്-19 വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുള്ളത്. ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദം ഇനിമുതല്‍ ആല്‍ഫ എന്നും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത് ബീറ്റ എന്നും ബ്രസീലില്‍ കണ്ടെത്തിയത് ഗാമ എന്നും അറിയപ്പെടും. ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ, ആശങ്കപ്പെടേണ്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ കോവിഡ് വകഭേദം ഡെല്‍റ്റ എന്നാണ് അറിയപ്പെടുക.

കോവിഡ്-19 പകര്‍ച്ചവ്യാധി ഉടനൊന്നും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുതിയ നാമകരണ രീതി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുന്നത്. പകര്‍ച്ചവ്യാധി മൂലം ഇത്തവണ ഓണ്‍ലൈനായി നടത്തപ്പെട്ട ലോകാരോഗ്യ സംഘടനയുടെ  വാര്‍ഷിക സമ്മേളനത്തിലാണ് ഗെബ്രിയേസസ് കോവിഡ് അവസാനിക്കാന്‍ ഇനിയുമേറെ കാത്തിരിക്കണമെന്ന സൂചന നല്‍കിയത്. പകര്‍ച്ചവ്യാധി അവസാനിപ്പിക്കാന്‍ ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ആഗോളതലത്തില്‍ കേസുകളും മരണങ്ങളും കുറയുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അപകടം നീങ്ങിയെന്ന ചിന്ത ഒരു രാജ്യം നടത്തുന്ന ഏറ്റവും വലിയ പിശകായിരിക്കുമെന്നും ലോകാരോഗ്യ സംഘടന തലവന്‍ ഓര്‍മ്മിപ്പിച്ചു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”” class=”” size=”15″]ഇതുവരെ ആശങ്കപ്പെടേണ്ട നാല് കോവിഡ്-19 വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുള്ളത്. ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദം ഇനിമുതല്‍ ആല്‍ഫ എന്നും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത് ബീറ്റ എന്നും ബ്രസീലില്‍ കണ്ടെത്തിയത് ഗാമ എന്നും അറിയപ്പെടും. ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ, ആശങ്കപ്പെടേണ്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ കോവിഡ് വകഭേദം ഡെല്‍റ്റ എന്നാണ് അറിയപ്പെടുക.[/perfectpullquote]സാമൂഹിക അകലം പാലിക്കല്‍, കൈകളുടെ ശുചിത്വം, മാസ്‌ക് ധരിക്കല്‍, കാര്യക്ഷമമായ വാക്‌സിന്‍ വിതരണം തുടങ്ങി പകര്‍ച്ചവ്യാധിയുടെ ആരംഭം മുതല്‍ ലോകത്ത് പൊതുവായ കാര്യമായി മാറിയ മുന്‍കരുതല്‍ നടപടികളുടെ പ്രാധാന്യത്തെ കുറിച്ചും ഗെബ്രിയേസസ് സൂചിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വലിയ തോതിലുള്ള രോഗഭീഷണിയുള്ളവര്‍ക്കും രോഗത്തില്‍ നിന്ന് പരിരക്ഷ നല്‍കുന്നതിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ ഇല്ലാതെ ദരിദ്ര രാഷ്ട്രങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടേറിയ വാക്‌സിനുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയും യുവാക്കള്‍ക്കും ആരോഗ്യവാന്മാര്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കുകയും ചെയ്ത നടപടിയെ ലോകാരോഗ്യ സംഘടന തലവന്‍ വിമര്‍ശിച്ചു.
                ‘ഒരിക്കല്‍ നാം പകര്‍ച്ചവ്യാധിയെ പിന്നിലാക്കും, എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരിലും നടുവൊടിഞ്ഞ് ജോലി ചെയ്ത ആരോഗ്യപ്രവര്‍ത്തകരിലും മാസങ്ങളോളം ഒറ്റപ്പെടല്‍ അനുഭവിച്ച ദശലക്ഷക്കണക്കിന് ജനങ്ങളിലും അത് തീര്‍ത്ത മാനസികമായ ആഘാതം എക്കാലവും നിലനില്‍ക്കും,’ ഗെബ്രിയേസസ് പറഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3