November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തീരുമാനം ഇടതുസര്‍ക്കാരിന്‍റേതെന്ന് മുസ്ലീം ലീഗ്

1 min read

തിരുവനന്തപുരം: ന്യൂനപക്ഷ സമുദായംഗംങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളില്‍ 80:20 അനുപാതം കൊണ്ടുവന്നത് 2011ലെ ഇടതുസര്‍ക്കാരാണെന്ന് യുഡിഎഫിലെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐയുഎംഎല്‍)നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതനുസരിച്ച് മെറിറ്റ് കം-മീഡിയ സ്കോളര്‍ഷിപ്പിന്‍റെ 80 ശതമാനം മുസ്ലിം സമുദായത്തിലേക്കും 20 ശതമാനം ക്രിസ്ത്യന്‍ സമൂഹത്തിലേക്കും (ലാറ്റിന്‍ കത്തോലിക്കരും മതം മാറിയ ക്രിസ്ത്യാനികളും) ആയി. ഇപ്പോള്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത് ഇടതു സര്‍ക്കാരല്ലെന്നും 2015 ല്‍ യുഡിഎഫ് സര്‍ക്കാരാണ് തീരുമാനിച്ചതെന്നും ഇടതുപക്ഷം പ്രചരിപ്പിക്കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. “ഇത് വസ്തുതകള്‍ മറച്ചുവെക്കുകയല്ലാതെ മറ്റൊന്നുമല്ല. 2011 ല്‍ ഇടതു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുമായി മുന്നോട്ടുപോകുക എന്നതായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇടതുപക്ഷം ഇപ്പോള്‍ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്താന്‍ ശ്രമിക്കുകയാണ് , “അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

എന്നാല്‍, സി.പി.ഐ-എം നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി പറയുന്നത് മറ്റൊന്നാണ്. 2006മുതല്‍ 2011വരെ അദ്ദേഹം മന്ത്രിയായിരുന്നു. 2011നുശേഷം വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഐ.യു.എം.എല്ലില്‍ നിന്ന് അകന്നുപോയതായും അവര്‍ തന്നെയാണ് ഈ ഉത്തരവ് കൊണ്ടുവന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഇടതു സര്‍ക്കാരിന് അതില്‍ യാതൊരു പങ്കുമില്ലായിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി ഉത്തരവിട്ടത്. കേരള കത്തോലിക്കാ ബിഷപ്പ് സമ്മേളനം വിധിയെ സ്വാഗതം ചെയ്യുകയും ഇത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന് എതിരല്ലെന്നും എല്ലാ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

മിസോറാം ഗവര്‍ണറും മുന്‍ സംസ്ഥാന ബിജെപി പ്രസിഡന്‍റുമായ പി.എസ്. ശ്രീധരന്‍ പിള്ള കഴിഞ്ഞവര്‍ഷം സിറോ-മലബാര്‍ കത്തോലിക്കാസഭയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് അലന്‍ചേരിയോട് ന്യൂനപക്ഷ സമുദായത്തിനായുള്ള 80 ശതമാനം ഒരു പ്രത്യേക സമൂഹത്തിലേക്ക് പോകുന്നുവെന്ന ആശങ്ക പങ്കുവെച്ചിരുന്നു.ക്രിസ്ത്യന്‍ സമൂഹത്തിന് ലഭിക്കുന്നത് വെറും 20 ശതമാനം മാത്രമാണ്. 3.34 കോടി ജനസംഖ്യയില്‍ കേരളത്തില്‍ 88.73 ലക്ഷം മുസ്ലിം സമുദായവും ക്രിസ്ത്യന്‍ ജനസംഖ്യ 61.41 ലക്ഷവുമാണ്. എന്നിരുന്നാലും, ഈ വിഭജനം എല്ലാ ക്രിസ്ത്യാനികളെയും ഉള്‍ക്കൊള്ളുന്നുവെങ്കില്‍, പുതിയ അനുപാതത്തില്‍ മുസ്ലിംകള്‍ക്ക് 60 ശതമാനവും ക്രിസ്ത്യാനികള്‍ക്ക് 40 ശതമാനവും ലഭിക്കും. എന്നാല്‍ ഇത് നിലവിലെ രൂപത്തില്‍ ലാറ്റിന്‍, പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് മാത്രം ബാധകമാകുകയാണെങ്കില്‍, ഇപ്പോഴത്തെ 80:20 അനുപാതം തുടരും. കേരള കോണ്‍ഗ്രസ് പ്രതിപക്ഷ നിയമസഭാംഗവും മുന്‍ സംസ്ഥാന മന്ത്രിയുമായ പി.ജെ. ജോസഫും പുതിയ വിധിന്യായത്തെ സ്വാഗതം ചെയ്തു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3