September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉൽപ്പാദനം 1.3 കോടി ടൺ; ഇന്ത്യയുടെ നെല്ലറ ആകാനൊരുങ്ങി തെലങ്കാന

1 min read

ഹൈദരാബാദ്: ഇന്ത്യയുടെ നെല്ലറ ആകാനുള്ള തയ്യാറെടുപ്പിലാണ് തെലങ്കാന. 2019-20 വർഷത്തിൽ 1.3 കോടി ടൺ നെല്ലാണ് സംസ്ഥാനം ഉൽപ്പാദിപ്പിച്ചത്. നെല്ലുൽപ്പാദനത്തിൽ 2014ൽ ആന്ധ്രാപ്രദേശിനെ കടത്തിവെട്ടിയത് മുതൽ മേഖലയിൽ വൻ മുന്നേറ്റമാണ് തെലങ്കാന കാഴ്ച വെക്കുന്നത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇതുവരെയുള്ള മൊത്തം നെല്ല് സംഭരണത്തിൽ 63 ശതമാനവും തെലങ്കാനയിൽ നിന്നാണ് വരുന്നത്.

2015-16ൽ സംസ്ഥാനത്തെ നെല്ലുൽപ്പാദനം 29.6 ലക്ഷം ടൺ ആയിരുന്നെങ്കിൽ 2016-17ൽ ഇത് 51.7 ലക്ഷം ടൺ ആയും 2017-18ൽ 62.5 ലക്ഷം ടൺ ആയും വളർന്നു. 2019-20ൽ മുൻവർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം 20 ശതമാനം വർധിപ്പിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. പുതിയ ജലസേചന പദ്ധതികളുടെ പൂർത്തീകരണവും കൂടുതൽ കൃഷിയിടങ്ങളിൽ ജലസേചനമേർപ്പെടുത്താൻ സാധിച്ചതുമാണ് നെല്ലുൽപ്പാദനം വർധിപ്പിക്കാൻ സംസ്ഥാനത്തെ സഹായിച്ചത്. ഏതാണ്ട് 14.19 ലക്ഷം ഹെക്ടർ സ്ഥലത്താണ് തെലങ്കാനയിൽ നെൽകൃഷി നടത്തുന്നത്.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

60 ലക്ഷം ഏക്കറിലധികം ഭൂമിയിൽ അധികമായി ജലസേചനം തുടങ്ങിയതിന് ശേഷമാണ് സംസ്ഥാനം നെല്ലുൽപ്പാദനത്തിൽ റെക്കോഡ് വളർച്ച സ്വന്തമാക്കിയതെന്ന് ഫെഡറേഷൻ ഓഫ് തെലങ്കാന ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ റിപ്പോർട്ടിൽ പറയുന്നത്. ജലലഭ്യതയും ദിവസം മുഴുവൻ കർഷകർക്ക് സൌജന്യ വൈദ്യുതി ലഭ്യമായതും ധാന്യങ്ങളുടെയും പയറുവർഗങ്ങളുടെയും ഉൽപ്പാദനം വർധിപ്പിക്കാൻ കാരണമായതായും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. കാളീശ്വരം പദ്ധതി, ദേവദൂള പദ്ധതി തുടങ്ങി ചെറുതും വലുതുമായ നിരവധി ജലസേചന പദ്ധതികളാണ് കഴിഞ്ഞ കാലങ്ങളിൽ തെലങ്കാന പൂർത്തിയാക്കിയത്.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

സംസ്ഥാനം രൂപീകൃതമായി ആറ് വർഷത്തിനുള്ളിൽ നെല്ല് സംഭരണത്തിൽ 367 ശതമാനം വളർച്ചയാണ് തെലങ്കാനയിൽ ഉണ്ടായത്. നെല്ലുൽപ്പാദനത്തിലുള്ള റെക്കോഡ് വളർച്ച കണക്കിലെടുത്ത് 40 ലക്ഷം ടൺ സംഭരണ ശേഷിയുള്ള വെയർഹൌസുകൾ പണിയാനും 2,500 കർഷക സംഘങ്ങൾക്ക് രൂപം നൽകാനും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

Maintained By : Studio3