September 10, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തില്‍ ഏകദിന സെഞ്ച്വറിയടിച്ച് പുതിയ ഹിമാലയന്‍  

ഒറ്റ ദിവസം നൂറ് മോട്ടോര്‍സൈക്കിളുകളാണ് കേരളത്തിലെ വിവിധ ഡീലര്‍ഷിപ്പുകളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് കൈമാറിയത്

2021 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഈയിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. രാജ്യമെങ്ങും ഇതിനകം ഡെലിവറി ആരംഭിച്ചിരുന്നു. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ കേരളത്തിലെ ഡെലിവറി ശ്രദ്ധേയമായി. ഒറ്റ ദിവസം നൂറ് മോട്ടോര്‍സൈക്കിളുകളാണ് കേരളത്തിലെ വിവിധ ഡീലര്‍ഷിപ്പുകളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് കൈമാറിയത്. ഹിമാലയന്‍ മോട്ടോര്‍സൈക്കിളിന് കേരളത്തില്‍ ആരാധകര്‍ ഏറെയാണ്. പുതിയ കളര്‍ ഓപ്ഷനുകള്‍, ഇന്‍ബില്‍റ്റ് ‘ട്രിപ്പര്‍’ നാവിഗേഷന്‍ പോഡ്, ‘മേക്ക് ഇറ്റ് യുവേഴ്‌സ്’ കസ്റ്റമൈസേഷന്‍ സൗകര്യം എന്നിവയെല്ലാം സംസ്ഥാനത്തെ ഹിമാലയന്‍ ഉപയോക്താക്കളെ കൂടുതല്‍ ആവേശഭരിതരാക്കിമാറ്റിയിരിക്കുന്നു. പുതിയ ഹിമാലയന്റെ ബുക്കിംഗ് തുടരുകയാണ്. 1.97 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില.

  മത്സ്യമേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷിതിജ് 2.0

നിലവിലെ റോക്ക് റെഡ്, ലേക്ക് ബ്ലൂ, ഗ്രാവല്‍ ഗ്രേ എന്നിവ കൂടാതെ ഗ്രാനൈറ്റ് ബ്ലാക്ക് (മാറ്റ്, ഗ്ലോസ് ചേര്‍ന്നത്), മിറാഷ് സില്‍വര്‍, പൈന്‍ ഗ്രീന്‍ എന്നിവയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പുതിയ കളര്‍ ഓപ്ഷനുകള്‍. റോയല്‍ എന്‍ഫീല്‍ഡ് ആപ്പ്, വെബ്‌സൈറ്റ്, ഡീലര്‍ഷിപ്പുകള്‍ വഴി മേക്ക് ഇറ്റ് യുവേഴ്‌സ് അനുസരിച്ച് ഓരോരുത്തര്‍ക്കും തങ്ങളുടെ ഹിമാലയന്‍ വ്യക്തിപരമാക്കാനും ആക്‌സസറികള്‍ ഉപയോഗിക്കാനും കഴിയും. ‘ട്രിപ്പര്‍’ നാവിഗേഷനാണ് പുതിയ ഹിമാലയന്‍ ഏറ്റുവാങ്ങിയ വലിയ പരിഷ്‌കാരങ്ങളിലൊന്ന്. മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളിലാണ് ട്രിപ്പര്‍ നാവിഗേഷന്‍ അരങ്ങേറിയത്. ഗൂഗിള്‍ മാപ്സ് ഉപയോഗിക്കുന്ന ‘ട്രിപ്പര്‍’ ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ കാഴ്ച്ചവെയ്ക്കും.

  ഏജിസ് ഫെഡറൽ ലൈഫ് സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ

മുന്‍ഗാമിയില്‍നിന്ന് വ്യത്യസ്തമായി ടാങ്ക് ഗാര്‍ഡുകളുടെ ഡിസൈന്‍ അല്‍പ്പമൊന്ന് പരിഷ്‌കരിച്ചു. ഇപ്പോള്‍ ചെറുതും മുന്നോട്ട് നീങ്ങിയതുമാണ്. ഉപയോക്താക്കളുടെ പ്രതികരണം മാനിച്ചാണ് ഈ നടപടി. ഉയരമേറിയ റൈഡര്‍മാര്‍ക്ക് ഈ മാറ്റം ഇഷ്ടപ്പെടും. പിറകിലെ ലഗേജ് റാക്കിന് ഇപ്പോള്‍ പ്ലേറ്റ് നല്‍കി. ലഗേജുകളും പാനിയറുകളും വെയ്ക്കുന്നത് ഇനി എളുപ്പമായിരിക്കും. വൃത്താകൃതിയുള്ള ഹെഡ്ലൈറ്റിന് മുകളിലെ വിന്‍ഡ്‌സ്‌ക്രീന്‍ പുതിയതാണ്. കുറേക്കൂടി സ്ലിം ഡിസൈന്‍ നല്‍കി. കൂടുതല്‍ ഇരിപ്പുസുഖം ലഭിക്കുന്നതിന് സീറ്റ് മെച്ചപ്പെടുത്തി. ഇതോടെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിലെ സവാരി കൂടുതല്‍ സുഖപ്രദമാകും.

ബിഎസ് 6 പാലിക്കുന്ന 411 സിസി, ലോംഗ് സ്ട്രോക്ക് എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 6,500 ആര്‍പിഎമ്മില്‍ 24.3 ബിഎച്ച്പി കരുത്തും 4,000 നും 4,500 നുമിടയില്‍ ആര്‍പിഎമ്മില്‍ 32 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി തുടര്‍ന്നും 5 സ്പീഡ് ഗിയര്‍ബോക്സ് ചേര്‍ത്തുവെച്ചു.

  ബജറ്റിറ്റ് പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമാക്കുന്നതിനായി റൗണ്ട് ടേബിൾ കോൺഫറൻസ്

സസ്പെന്‍ഷന്‍ സംവിധാനം, ബ്രേക്കുകള്‍ എന്നിവയെല്ലാം മുന്‍ഗാമിയിലേതുതന്നെ. മുന്നിലെ 41 എംഎം ഫോര്‍ക്കുകള്‍ 200 എംഎം ട്രാവല്‍ ചെയ്യും. പിറകിലെ മോണോഷോക്ക് ട്രാവല്‍ ചെയ്യുന്നത് 180 മില്ലിമീറ്ററാണ്. ഡുവല്‍ ചാനല്‍ എബിഎസ് തുടര്‍ന്നും സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറായി നല്‍കി. പിന്‍ ചക്രത്തിലെ എബിഎസ് ഡിസ്‌കണക്റ്റ് ചെയ്യാന്‍ കഴിയും. മുന്നില്‍ 21 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് സ്പോക്ക് വീലുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നത്.

Maintained By : Studio3