2020 നാലാം പാദം ഇന്ത്യയിലെ ഇ-കൊമേഴ്സില്‍ 36% വില്‍പ്പന വളര്‍ച്ച
1 min readന്യൂഡെല്‍ഹി: 2020 നാലാം പാദത്തില്‍ ഇന്ത്യയിലെ ഇ-കൊമേഴ്സ് മേഖല മുന്‍പാദത്തെ അപേക്ഷിച്ച് ഓര്‍ഡര്‍ അളവില്‍ 36 ശതമാനവും മൊത്ത വ്യാപാര മൂല്യത്തില്‍ (ജിഎംവി) 30 ശതമാനവും വളര്‍ച്ച നേടി.
എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2020ലെ ശരാശരി ഓര്‍ഡര്‍ മൂല്യം 5 ശതമാനം കുറഞ്ഞുവെന്ന് ഇ-കൊമേഴ്സ് കേന്ദ്രീകരിച്ചുള്ള സപ്ലൈ-ചെയിന്‍ സാസ് (സോഫ്റ്റ്വെയര്‍-ആസ്-എ-സര്‍വീസ്) ടെക്നോളജി പ്ലാറ്റ്ഫോമായ യൂണികോമേഴ്സും ആഗോള മാനേജ്മെന്‍റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം കെര്‍നിയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യക്തിഗത പരിചരണവും ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ഇ വില്‍പ്പനയില്‍ ഏറ്റവുമധികം വളര്‍ച്ച സ്വന്തമാക്കിയത്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകളിലും വ്യാപാരമൂല്യത്തിലും കഴിഞ്ഞ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 90 ശതമാനം വര്‍ധന 2020 നാലാം പാദത്തില്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2020 ലെ നാലാം പാദത്തില്‍ ബ്രാന്‍ഡ് വെബ്സൈറ്റുകള്‍ 94 ശതമാനം വളര്‍ച്ച നേടി.
റീട്ടെയില്‍ വ്യവസായത്തിന്‍റെ കരുത്തായി ഇ-കൊമേഴ്സ് വ്യവസായം ഉയര്‍ന്നുവരികയാണെന്നും ചെറുകിട-വന്‍കിട കളിക്കാര്‍ ഇ-കൊമേഴ്സിന്‍റെ വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യൂണികോമേഴ്സ് സിഇഒ കപില്‍ മഖിജ പ്രസ്താവനയില്‍ പറഞ്ഞു. എഫ്എംസിജിയും ഫാര്‍മയും ഒരു വിഭാഗമെന്ന നിലയില്‍ ബ്രാന്‍ഡ് വെബ്സൈറ്റുകളില്‍ 92 ശതമാനവും മറ്റ് പ്ലാറ്റ്ഫോമുകളില്‍ 62 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.