Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാനുഫാക്ചറിംഗ് പിഎംഐ-യില്‍ നേരിയ വര്‍ധന

1 min read

ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെട്ടത് ഓർഡറുകളുടെ വരവിനെ സ്വാധീനിച്ചതിനാല്‍ ഇന്ത്യയുടെ ഉൽ‌പാദന മേഖലയുടെ വളർച്ച ഡിസംബറിൽ നേരിയ തോതില്‍ ഉയര്‍ന്നു. ഐ‌എച്ച്‌എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജർ‌സ് ഇൻ‌ഡെക്സ് (പി‌എം‌ഐ) ഡിസംബറിൽ 56.4 (ഇൻ‌ഡെക്സ് റീഡിംഗ്) ആണ്, നവംബറിൽ ഇത് 56.3 ആയിരുന്നു.

പി‌എം‌ഐ 0 നും 100 നും ഇടയിലാണ് നല്‍കുക, 50 ന് മുകളിലുള്ള റീഡിംഗ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഉല്‍പ്പാദന വര്‍ധനയെ സൂചിപ്പിക്കുന്നു.

“കോവിഡ് -19 നിയന്ത്രണങ്ങൾ കുറഞ്ഞത്, ആവശ്യകത ശക്തിപ്പെട്ടത്, വിപണിയിലെ മെച്ചപ്പെട്ട അവസ്ഥ എന്നിവയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഫാക്ടറി ഓർഡറുകൾ ഡിസംബറിൽ വർദ്ധിച്ചു,” മാനുഫാക്ചറിംഗ് പിഎംഐ റിപ്പോർട്ടിൽ പറയുന്നു. കമ്പനികൾ ഉൽ‌പ്പാദനം വീണ്ടും ഉയർത്തി. ഫാക്ടറി ഓര്‍ഡറുകളും കമ്പനികളുടെ ഉല്‍പ്പാദനവും കുത്തനെ ഉയര്‍ന്നു എങ്കിലും വളര്‍ച്ചാനിരക്കിലെ വര്‍ധന കഴിഞ്ഞ 4 മാസങ്ങളിലെ താഴ്ന്ന നിരക്കിലാണ്.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

ഡിസംബറിൽ ഇന്ത്യൻ ചരക്കുകളുടെ ആഗോള ആവശ്യം ഉയർന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. തൽഫലമായി, പുതിയ കയറ്റുമതി ഓർഡറുകളില്‍ വര്‍ധനയുണ്ടായി.
കൂടാതെ, ചരക്ക് നിർമ്മാതാക്കൾ കൂടുതൽ ഇൻപുട്ട് വാങ്ങലുകൾ നടത്തുന്നത് ഡിസംബറിലും തുടര്‍ന്നു.

“ഇന്ത്യൻ ഉൽ‌പാദന മേഖലയുടെ ഏറ്റവും പുതിയ പി‌എം‌ഐ ഫലങ്ങൾ‌ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് ശക്തമാകുന്നതിലേക്ക്‌ വിരൽ ചൂണ്ടുന്നു” ഐ‌എച്ച്‌എസ് മാർ‌ക്കിറ്റിന്‍റെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു.

Maintained By : Studio3