Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഞ്ഞുരുകുന്നു, ഖത്തറുമായുള്ള അതിർത്തികൾ തുറക്കാനൊരുങ്ങി സൌദി

1 min read

ഖത്തറും പശ്ചിമേഷ്യയിലെ മറ്റ് സുപ്രധാന രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോരിന് അറുതിയാകുന്നു. ഖത്തർ ഉപരോധത്തിന് മുന്നിൽ നിന്ന് സൌദി അറേബ്യ ഖത്തറുമായുള്ള കര, വ്യോമ, നാവിക ബന്ധങ്ങൾ പുനഃസ്ഥാപിക്കുമെന്ന് ഇരുകൂട്ടർക്കുമിടയിലുള്ള പ്രശ്നപരിഹാരത്തിന് ചുക്കാൻ പിടിച്ച കുവൈറ്റിന്റെ വിദേശകാര്യ മന്ത്രി ഷേഖ് അഹമ്മദ് നാസർ അൽ സബ പ്രാദേശിക ചാനലുകളിലൂടെ അറിയിച്ചു. സൌദിയിൽ വെച്ച് നടക്കുന്ന 41ാമത് ഗൾഫ് സഹകരണ കൌൺസിൽ ഉച്ചകോടിക്ക് മുമ്പ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം

ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിംഗ് നൽകുന്നുവെന്നതടക്കമുള്ള കാരണങ്ങൾ ചൊല്ലി 2017 മുതൽ സൌദി അറേബ്യയും പശ്ചിമേഷ്യയിലെ മറ്റ് പ്രധാനശക്തികളായ യുഎഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉപേക്ഷിച്ചിരുന്നു. കുവൈറ്റും അമേരിക്കയുമടക്കമുള്ള രാജ്യങ്ങൾ വർഷങ്ങളായി നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളാണ് സൌദി-ഖത്തർ അതിർത്തികൾ തുറക്കുന്നതോടെ ഫലം കാണുന്നത്. ഖത്തർ ഭരണാധികാരി അമീർ ഷേഖ് തമീം ബിൻ അഹമ്മദ് ഗൾഫ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തർ വാർത്താ ഏജൻസി പ്രസ്താവനയിറക്കിയിട്ടുണ്ട്.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

ഗൾഫ് രാജ്യങ്ങളുടെ ഐക്യം വീണ്ടെടുക്കാനും പ്രാദേശിക വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാനുള്ള ദൃഢത കൈവരിക്കാനും ഇത്തവണത്തെ ഗൾഫ് ഉച്ചകോടി കാരണമാകുമെന്ന് സൌദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞിരുന്നു. ഗൾഫിലെ നയതന്ത്ര പ്രശ്നങ്ങൾക്ക് അറുതിയാകുമെന്ന് യുഎഇയും സൂചന നൽകിയിട്ടുണ്ട്. മൂന്ന് വർഷത്തിലേറെയായി നിലനിൽക്കുന്ന ഉപരോധം അവസാനിക്കുന്നത് പശ്ചിമേഷ്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ്.

Maintained By : Studio3