കരണ്‍ ബജ്‍വ ഗൂഗ്ള്‍ ക്ലൌഡിന്‍റെ ഏഷ്യാ പസഫിക് തലവന്‍
1 min read
നിലവിൽ ഇന്ത്യയിൽ ഗൂഗിൾ ക്ലൗഡിനെ നയിക്കുന്ന കരൺ ബജ്‌വയെ ഏഷ്യാ പസഫിക്കിന്‍റെ പുതിയ തലവനായി ഉയർത്തുന്നതായി കമ്പനി അറിയിച്ചു.
ഗൂഗിൾ ക്ലൗഡ് പ്ലാറ്റ്‌ഫോം (ജിസിപി), ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ് എന്നിവയുൾപ്പെടെ ഗൂഗിള്‍ ക്ലൌഡിന് കീഴില്‍ വരുന്ന പ്രാദേശിക വരുമാനം, ഗോ ടു മാര്‍ക്കറ്റ് ഓപ്പറേഷനുകള്‍ എന്നിവയെ ബജ്‌വ നയിക്കും.കമ്പനിയില്‍ നിന്ന് പുറത്തുപോകുന്ന റിക്ക് ഹർഷ്‍മാന്‍റെ പകരക്കാരനായാണ് ബജ്‌വ എത്തുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
“2021-ലെ ഒരു യഥാർത്ഥ പരീക്ഷണം, കമ്പനികൾ എങ്ങനെയാണ് ക്ലൗഡിലേക്ക് തിരിച്ചെത്തുകയും വളര്‍ത്തുകയും ചെയ്യുക എന്നതാണ്. എപിഎസിയിലെ ഗൂഗിൾ ക്ലൌഡ് ബിസിനസിനെ നയിക്കാനുള്ള അവസരത്തിൽ ഞാൻ ആവേശഭരിതനാണ്,” ബജ്‌വ പറഞ്ഞു