ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിന്‍ലന്‍ഡ്
1 min readനേട്ടം കൈവരിക്കുന്നത് തുടര്‍ച്ചയായ നാലാം വര്‍ഷം
ഹെല്‍സിങ്കി: കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്നിട്ടും തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട്. ഇത് ആശ്ചര്യകരമല്ലെന്ന് ഗവേഷകര്‍ പറയുന്നു.”പകര്‍ച്ചവ്യാധിയുടെ സമയത്ത് ജീവിതത്തെയും ഉപജീവനത്തെയും സംരക്ഷിക്കുന്നതിനായി പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ നിരവധി നടപടികള്‍ ഉണ്ടായ രാജ്യമാണ് ഫിന്‍ലാന്‍ഡ്. സര്‍വേയില്‍ പങ്കെടുത്ത 23 രാജ്യങ്ങളില്‍ ഒന്നാണ് ഈ സ്കാന്‍ഡിനേവിന്‍ രാജ്യം.
വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍, മൊത്തത്തിലുള്ള ക്ഷേമത്തോടെ നയമുണ്ടാക്കുന്നതിനെ അവര്‍ അനുകൂലിക്കുന്നതായി വ്യക്തമാക്കുന്നു. പൗരന്മാര്‍ എത്രമാത്രം സന്തുഷ്ടരാണെന്ന് മനസ്സിലാക്കുന്ന മൂന്ന് വര്‍ഷത്തെ ഗാലപ്പ് സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
പ്രതിശീര്‍ഷ ജിഡിപി, ആരോഗ്യകരമായ ആയുസ്,സ്വാതന്ത്ര്യം, സര്‍ക്കാരിലും ബിസിനസിലും സംഭവിച്ച അഴിമതി എന്നിവ വിലയിരുത്തലിനായി ഉപയോഗിക്കുന്ന ഘടകങ്ങളാണ്. ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലാന്‍റ്, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, സ്വീഡന്‍, ലക്സംബര്‍ഗ്, ന്യൂസിലാന്‍ഡ് എന്നിവയും ആദ്യ പത്തില്‍ ഇടം നേടി. യുഎസ് 20, റഷ്യ 77, ചൈന 85 എന്നിങ്ങനെയാണ് സര്‍വേഫലം. ഇന്ത്യയാകട്ടെ 140 ആം സ്ഥാനത്താണ്. റുവാണ്ട, സിംബാബ്വെ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പിന്നില്‍.
റിപ്പോര്‍ട്ട് ലോക സന്തോഷ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കി.