January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎസില്‍ ഇന്ത്യന്‍ വംശരുടെ സ്വാധീനം ശക്തം: ബൈഡന്‍

1 min read

ബൈഡന്‍ അധികാരമേറ്റെടുത്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ ഭരണരംഗത്തെ പ്രധാന നേതൃസ്ഥാനങ്ങളിലേക്ക് 55 ഇന്ത്യന്‍ വംശജരാണ് നിയമിക്കപ്പെട്ടത്. പ്രസിഡന്‍റിന്‍റെ പ്രസംഗം തയ്യാറാക്കുന്ന ഉദ്യോഗസ്ഥന്‍ മുതല്‍ നാസവരെ സര്‍ക്കാരിന്‍റെ എല്ലാവിഭാഗങ്ങളിലും ഇത് ദൃശ്യമാണ്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ രാജ്യത്ത് ശക്തമായ സ്വാധീനം ചെലുത്തുന്നവരാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. യുഎസ് ഭരണ സംവിധാനങ്ങളിലെ നിര്‍ണായക സ്ഥാനങ്ങളില്‍ ഇന്ന് ഇന്ത്യന്‍ വംശജര്‍ നിയമിതരായിട്ടുണ്ട്.

നാസയിലെ ശാസ്ത്രജ്ഞരുമായുള്ള ഒരു വിര്‍ച്വല്‍ ആശയവിനിമയത്തിലാണ് ഇക്കാര്യം അദ്ദേഹം പരാമര്‍ശിച്ചത്. ബൈഡന്‍ അധികാരമേറ്റെടുത്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ ഭരണരംഗത്തെ പ്രധാന നേതൃസ്ഥാനങ്ങളിലേക്ക് 55 ഇന്ത്യന്‍ വംശജരാണ് നിയമിക്കപ്പെട്ടത്. പ്രസിഡന്‍റിന്‍റെ പ്രസംഗം തയ്യാറാക്കുന്ന ഉദ്യോഗസ്ഥന്‍ മുതല്‍ നാസവരെ സര്‍ക്കാരിന്‍റെ എല്ലാവിഭാഗങ്ങളിലും ഇത് ദൃശ്യമാണ്. ഇതിലെല്ലാമുപരി വൈസ്പ്രസിഡന്‍റ് തന്നെ ഇന്ത്യന്‍ വംശജയാണ്.

നാസയുടെ ചൊവ്വ 2020 ദൗത്യത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശം, നാവിഗേഷന്‍, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ സ്വാതി മോഹനാണ് നേതൃത്വം നല്‍കുന്നത്. സ്വാതി അടക്കമുള്ള ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന ചടങ്ങിലാണ് ബൈഡന്‍ ഇന്ത്യന്‍ വംശജരുടെ മികവിനെപ്പറ്റി എടുത്തുപറഞ്ഞത്. ‘യുഎസ് ഒരു വൈവിധ്യമാര്‍ന്ന രാജ്യമാണ്. ലോകത്തിലെ ഓരോസംസ്കാരത്തിലെയും മികച്ചത് ഇവിടെയെത്തുന്നു. യുഎസ് മികച്ചവര്‍ക്ക് അവസരം നല്‍കുന്നു” ബൈഡന്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനമായ വൈസ് പ്രസിഡന്‍റ് കമല ഹാരിസും വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം മുമ്പ് നാമനിര്‍ദേശം പിന്‍വലിച്ച നീര ടാന്‍ഡനും മുകളില്‍പറഞ്ഞ 55 പേരില്‍ ഉള്‍പ്പെടുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടവരില്‍പകുതിയോളം സ്ത്രീകളാണ്. അവരില്‍ വലിയൊരു വിഭാഗം വൈറ്റ് ഹൗസിലാണ് ജോലി ചെയ്യുന്നത്. മുമ്പ് ഇത്രയധികം ഇന്ത്യന്‍ വംശജര്‍ യുഎസിലെ ഭരണസംവിധാനത്തില്‍ ഉദ്യോഗസ്ഥരായി എത്തിയ സാഹചര്യം ഉണ്ടായിട്ടില്ല. മുന്‍പ് ട്രംപ് ഭരണകൂടം ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ക്യാബിനറ്റ് റാങ്കോടെ ഒരു ഇന്ത്യന്‍ വംശജനെ നിയമിച്ചിരുന്നു.

  നാസ്കോം ഫയ:80യുടെ ക്ലൗഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള സെമിനാര്‍

“ഇത്രയും ഇന്ത്യന്‍-അമേരിക്കക്കാര്‍ പൊതുസേവനത്തിലേക്ക് പോകാന്‍ തയ്യാറായിരുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. ഞങ്ങളുടെ സമൂഹം ശക്തിയില്‍ നിന്ന് കൂടുതല്‍ ശക്തിയിലേക്ക് പോകുന്നതില്‍ അഭിമാനക്കുന്നു’ പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ജീവകാരുണ്യ പ്രവര്‍ത്തകനും ഇന്ത്യന്‍സ്പോറ സ്ഥാപകനുമായ എം രംഗസ്വാമി പറയുന്നു. റിപ്പബ്ലിക്കന്‍മാരുടെ കടുത്ത എതിര്‍പ്പ് കാരണം ടാന്‍ഡന് നാമനിര്‍ദേശം പിന്‍വലിക്കേണ്ടി വന്നതില്‍ സമൂഹം നിരാശരാണെങ്കിലും, ഇന്ത്യന്‍വംശരായ സ്ത്രീകള്‍ ബൈഡന്‍ ഭരണത്തില്‍ പുതിയ ഉയരത്തിലെത്തി. മാര്‍സ് 2020, ഗൈഡന്‍സ് ആന്‍ഡ് കണ്‍ട്രോള്‍സ് ഓപ്പറേഷന്‍സ് ലീഡ് ആയ സ്വാതി മോഹനുമായി സംസാരിക്കാന്‍ ബൈഡന്‍ ശ്രമിച്ചു, സ്വാതിയുടേത് ഒരു രാഷട്രീയ നിയമനമായിരുന്നില്ലെങ്കിലും.

  യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 11,990 കോടി രൂപ കടന്നു

ബൈഡന്‍ നിയമിച്ച ഇന്ത്യന്‍-അമേരിക്കന്‍ വനിതകളില്‍ ഉസ്രാ സിയ (അണ്ടര്‍ സെക്രട്ടറി ഓഫ് സിവിലിയന്‍ സെക്യൂരിറ്റി, ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്സ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്) ഉള്‍പ്പെടുന്നു. മാല അഡിഗ( ഡോ. ജില്‍ ബൈഡന്‍റെ പോളിസി ഡയറക്ടര്‍), ആയിഷാ ഷാ (പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍, ഡിജിറ്റല്‍ സ്ട്രാറ്റജി), സമീറ ഫാസിലി (യുഎസ് നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ (എന്‍ഇസി) ഡെപ്യൂട്ടി ഡയറക്ടര്‍), സുമോന ഗുഹ ( ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ദക്ഷിണേഷ്യയുടെ സീനിയര്‍ ഡയറക്ടര്‍),സബ്രീന സിംഗ് ( വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി) എന്നിവരെ ബൈഡന്‍ നിയമിച്ചു.

ഡെമോക്രസി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് കോര്‍ഡിനേറ്ററായി ശാന്തി കലാതിലിനെ നിയമിച്ചു. പ്രഥമ വനിതയുടെ ഓഫീസിലെ ഡിജിറ്റല്‍ ഡയറക്ടറായി ഗരിമ വര്‍മയെ തെരഞ്ഞെടുത്തു. ക്ലൈമറ്റ് പോളിസി ആന്‍റ് ഇന്നൊവേഷന്‍ സീനിയര്‍ അഡ്വൈസറായി സോണിയ അഗര്‍വാള്‍, ആഭ്യന്തര കാലാവസ്ഥാ നയ ഓഫീസിലേക്ക് നേഹ ഗുപ്ത,വൈറ്റ് ഹൗസ് കൗണ്‍സിലിന്‍റെ ഓഫീസ് ഡെപ്യൂട്ടി അസോസിയേറ്റ് കൗണ്‍സലായി റീമ ഷാ എന്നിവരും നിയമിതരായി. താന്യ ദാസിനെ ഊര്‍ജവകുപ്പിലും ശുചി തലതിയെ ഫോസില്‍ എനര്‍ജി വകുപ്പിലെ ചീഫ് ഓഫ് സ്റ്റാഫായും തെരഞ്ഞെടുത്തു. മിനി തിമ്മരാജു പേഴ്സണല്‍ മാനേജ്മെന്‍റ് ഡയറക്ടറുടെ മുതിര്‍ന്ന ഉപദേഷ്ടാവായി. ഐക്യരാഷ്ട്രസഭയുടെ മുതിര്‍ന്ന നയ ഉപദേഷ്ടാവ് ആയി സോഹിനി ചാറ്റര്‍ജിയും നയ ഉപദേഷ്ടാവായി അദിതി ഗോരൂരും നിയമിക്കപ്പെട്ടു.

  വിദ്യ വയേഴ്‌സ് ഐപിഒ

പരിസ്ഥിതി സംരക്ഷണ ഏജന്‍സിയായ നാഷണല്‍വൈഡ് റിസോഴ്സ് പ്രൊട്ടക്ഷന്‍ പ്രോഗ്രാമുകളുടെ ഡെപ്യൂട്ടി ജനറല്‍ കൗണ്‍സിലായി ഡിംപിള്‍ ചൗധരിയെ നിയമിച്ചു. ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ ഡെപ്യൂട്ടി ജനറല്‍ കൗണ്‍സലാണ് ഷര്‍മിസ്ത ദാസ്; ആഭ്യന്തര വകുപ്പിന്‍റെ ജനറല്‍ ലോ ഡെപ്യൂട്ടി സോളിസിറ്ററാണ് രുചി ജെയിന്‍; ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ അഡ്മിനിസ്ട്രേഷനില്‍ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റര്‍ ആണ് മീര ജോഷി .ട്രഷറി വകുപ്പിന്‍റെ നികുതി, ബജറ്റ് ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയായി അരുണ കല്യാണത്തെയും നിയമിച്ചു.
“ദക്ഷിണേഷ്യക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അഭൂതപൂര്‍വമായ ഈ ഭരണം അമേരിക്കയുടെ വൈവിധ്യത്തെപ്രതിഫലിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ബൈഡന്‍-ഹാരിസ് ഭരണകൂടം ദക്ഷിണ ഏഷ്യക്കാരെ പ്രധാന സീനിയര്‍ സ്റ്റാഫ് റോളുകളില്‍ ഉള്‍പ്പെടുത്തി. ഇത് പൊതുസേവനത്തിനായി ആഗ്രഹിക്കുന്നതിനും അതിനായി മത്സരിക്കുന്നതിനും മറ്റുള്ളവരെ പ്രചോദിപ്പിക്കും. ഇത് ഇന്ത്യന്‍ സമൂഹത്തിന് അഭിമാനകരമായ നിമിഷമാണ്, “സൗത്ത് ഏഷ്യയില്‍ നിന്നുള്ള നേഹ ദിവാന്‍ പറയുന്നു.

Maintained By : Studio3