November 3, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിരവധി പരിഷ്‌കാരങ്ങളോടെ പുതിയ മിനി കണ്‍ട്രിമാന്‍

കൂപ്പര്‍ എസ് വേരിയന്റിന് 39.50 ലക്ഷം രൂപയും കൂപ്പര്‍ എസ് ജെസിഡബ്ല്യു ഇന്‍സ്പയേര്‍ഡ് വേരിയന്റിന് 43.40 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ഫേസ്‌ലിഫ്റ്റ് ചെയ്ത 2021 മിനി കണ്‍ട്രിമാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മധ്യത്തോടെ ആഗോളതലത്തില്‍ അവതരിപ്പിച്ച മോഡല്‍, പുതുക്കിയ സ്‌റ്റൈലിംഗ്, പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് ഇന്ത്യയിലെത്തുന്നത്. രണ്ട് വേരിയന്റുകളില്‍ എസ്‌യുവി ലഭിക്കും. കൂപ്പര്‍ എസ് വേരിയന്റിന് 39.50 ലക്ഷം രൂപയും കൂപ്പര്‍ എസ് ജെസിഡബ്ല്യു ഇന്‍സ്പയേര്‍ഡ് വേരിയന്റിന് 43.40 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. മുന്‍ മോഡലിനേക്കാള്‍ ഒരു ലക്ഷത്തോളം രൂപ കൂടുതല്‍. ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റില്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യുകയാണ്. രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ആരംഭിച്ചു.

  കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബർ ഒന്ന് മുതൽ തിരുവനന്തപുരത്ത്

പരിഷ്‌കാരങ്ങള്‍ പരിശോധിച്ചാല്‍, ഇപ്പോള്‍ എല്‍ഇഡികള്‍ സ്റ്റാന്‍ഡേഡായി നല്‍കി. ഗ്ലോസ് ബ്ലാക്ക് മെഷ് ഗ്രില്‍ പുതിയതാണ്. കറുപ്പ് നിറ സാന്നിധ്യത്തോടെ ബംപര്‍ നവീകരിച്ചു. ചെറുതും വൃത്താകൃതിയുള്ളതുമാണ് ഫോഗ് ലാംപുകള്‍. വെള്ളിനിറത്തിലുള്ള ബാഷ് പ്ലേറ്റ് ലഭിച്ചു. പിറകില്‍ പുതുതായി ‘യൂണിയന്‍ ജാക്ക്’ ടെയ്ല്‍ലൈറ്റുകള്‍ കാണാം. നവീകരിച്ച ബംപര്‍, പുതുതായി 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് പരിഷ്‌കാരങ്ങള്‍. കോണ്‍ട്രാസ്റ്റ് വൈറ്റ് റൂഫ്, റിയര്‍ സ്‌പോയ്‌ലര്‍, കംഫര്‍ട്ട് ആക്‌സസ് സിസ്റ്റം, റണ്‍ ഫ്‌ളാറ്റ് ടയറുകള്‍ സഹിതം 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ അധികമായി ലഭിച്ചതാണ് ജെസിഡബ്ല്യു ഇന്‍സ്പയേര്‍ഡ് എഡിഷന്‍.

  ജിടെക് മാരത്തണ്‍-2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കില്‍

കൂപ്പര്‍ എസ് വേരിയന്റിലെ കാബിനകത്ത് ഡാഷ്‌ബോര്‍ഡ്, ഡോര്‍ ബെസെലുകള്‍ എന്നിവിടങ്ങളില്‍ പിയാനോ ബ്ലാക്ക് ഫിനിഷ് നല്‍കി. ജെസിഡബ്ല്യു ഇന്‍സ്പയേര്‍ഡ് വേരിയന്റിന് ചെസ്റ്റര്‍ മാള്‍ട്ട് ബ്രൗണ്‍ അല്ലെങ്കില്‍ ചെസ്റ്റര്‍ സാറ്റലൈറ്റ് ഗ്രേ അപോള്‍സ്റ്ററി ഓപ്ഷനായി ലഭിക്കും. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്‍, പിന്‍ നിരകളില്‍ നടുവിലായി ആംറെസ്റ്റ് എന്നിവ രണ്ട് വേരിയന്റുകള്‍ക്കും ലഭിച്ചു. നാവിഗേഷന്‍ സഹിതം 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഹാര്‍മന്‍ കാര്‍ഡണ്‍ സ്റ്റീരിയോ, പിന്‍ നിരയില്‍ ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഹെഡ് അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജര്‍ എന്നിവ ജെസിഡബ്ല്യു ഇന്‍സ്പയേര്‍ഡ് വേരിയന്റിലെ അധിക ഫീച്ചറുകളാണ്.

  കേരളത്തിലെ ആദ്യത്തെ സെമി കണ്ടക്ടര്‍ നിര്‍മാണ കമ്പനി ടെക്നോസിറ്റിയില്‍

ഫേസ്‌ലിഫ്റ്റ് ചെയ്തതോടെ മിനി കണ്‍ട്രിമാന്‍ ഇനി ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കില്ല. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ഇനി ഓപ്ഷന്‍. ഈ മോട്ടോര്‍ 189 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. കൂപ്പര്‍ എസ് വേരിയന്റിന് 7 സ്പീഡ് ഡിസിടി, ജെസിഡബ്ല്യു ഇന്‍സ്പയേര്‍ഡ് വേരിയന്റിന് 7 സ്പീഡ് ഡിസിടി സ്‌പോര്‍ട്ട് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗം കൈവരിക്കാന്‍ 7.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 225 കിലോമീറ്ററാണ് ടോപ് സ്പീഡ്. സ്‌പോര്‍ട്ട്, ഗ്രീന്‍ എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകള്‍ നല്‍കി.

Maintained By : Studio3