December 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മുത്തൂറ്റ് ഫിനാന്‍സിന്‍റെ വായ്പാ ആസ്തികള്‍ 50,000 കോടി പിന്നിട്ടു

1 min read

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 28 ശതമാനം വര്‍ധിച്ച് 55,800 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 43,436 കോടി രൂപയായിരുന്നു. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 20 ശതമാനം വര്‍ധിച്ച് 2,795 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 2,333 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 2020-21ന്‍റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 24 ശതമാനം വര്‍ധിച്ച് 2,726 കോടി രൂപയിലെത്തിയിട്ടുണ്ട്.

  എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി ടെക്നോപാര്‍ക്ക്

ഗ്രൂപ്പിന്‍റെ സംയോജിത വായ്പാ ആസ്തികള്‍ 28 ശതമാനം വര്‍ധിച്ച് 55,800 കോടി രൂപയിലെത്തിയതു പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. നിരവധി നേട്ടങ്ങള്‍ മൂന്നാം പാദത്തില്‍ കൈവരിക്കാനായെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

വായ്പാ അക്കൗണ്ടുകളുള്ള സജീവ ഉപഭോക്താക്കള്‍ 50 ലക്ഷം കടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ത്രൈമാസത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ സ്വര്‍ണ വായ്പ 3,389 കോടി രൂപ വര്‍ധിച്ച് 49,622 കോടി രൂപയിലെത്തി. 3.88 ലക്ഷം പുതിയ ഉപഭോക്താക്കള്‍ക്ക് 2,976 കോടി രൂപയുടെ വായ്പകളും സജീവമല്ലാതിരുന്ന 4.38 ലക്ഷം ഉപഭോക്താക്കള്‍ക്ക് 2,960 കോടി രൂപയുടെ വായ്പകളും തങ്ങള്‍ വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  അണ്‍ബോക്സ് കേരള 2025 കാമ്പയിന്‍
Maintained By : Studio3