കേരളത്തിലെ ആദ്യ യമഹ ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റ് തുറന്നു
1 min read
ഇന്ത്യയിലെ 25 ാമത് ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റാണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്
കൊച്ചി: ഇന്ത്യയിലെ തങ്ങളുടെ 25 ാമത് ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റ് കൊച്ചിയില്‍ തുറന്നതായി ഇന്ത്യ യമഹ മോട്ടോര്‍ പ്രഖ്യാപിച്ചു. ശ്രീ വിഘ്നേശ്വര മോട്ടോഴ്‌സാണ് ഡീലര്‍. കേരളത്തിലെ ആദ്യ ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് കൂടിയാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതുവഴി പ്രീമിയം റീട്ടെയില്‍ രംഗത്തെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് ഇന്ത്യ യമഹ മോട്ടോര്‍.
ഇന്ത്യയില്‍ ഭാവിയില്‍ കൂടുതല്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും വില്‍ക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റുകള്‍. ‘കോള്‍ ഓഫ് ദ ബ്ലൂ’ കാമ്പെയിന്റെ ഭാഗമായ ‘ബ്ലൂ സ്‌ക്വയര്‍’ യമഹയുടെ റേസിംഗ് സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചതും യമഹയുടെ ബ്ലൂ തീം അനുസരിച്ച് രൂപകല്‍പ്പന ചെയ്തതുമായ പ്രീമിയം റീട്ടെയില്‍ ആശയമാണ്. മോട്ടോര്‍സൈക്കിളുകള്‍, യഥാര്‍ത്ഥ ആക്‌സസറികള്‍, അപ്പാരലുകള്‍, സ്പെയര്‍ പാര്‍ട്ടുകള്‍ എന്നിവയുടെ ആകര്‍ഷകമായ പ്രദര്‍ശനവും വില്‍പ്പനയും ഇവിടെയുണ്ടാകും.