കൊവിഡ് 19 ലോക്ഡൗണ്‍ കാലത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാം
പ്രത്യേക സാഹചര്യം പരിഗണിച്ച് പല ഇന്‍ഷുറന്‍സ് കമ്പനികളും പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതികളുമായി രംഗത്തെത്തി
കൊച്ചി: കൊവിഡ് 19 നമ്മുടെ ജീവിതം വലിയ തോതിലാണ് മാറ്റിമറിച്ചത്. നമ്മളില്‍ പലരും വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വലിയ തോതില്‍ കുറഞ്ഞു. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനുള്ള യാത്രകളും ഇതോടൊപ്പം കുറഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതും തുടരുമെന്നതിനാല്‍ വാഹന ഗതാഗതം കുറയുമെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ജനങ്ങള്‍ വാഹനങ്ങള്‍ പുറത്തിറക്കാത്ത സാഹചര്യത്തില്‍ സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല.
ദൗര്‍ഭാഗ്യവശാല്‍ അപകടമുണ്ടായാല്‍, തേഡ് പാര്‍ട്ടി പരിരക്ഷ, ഓണ്‍ ഡാമേജ് പരിരക്ഷ എന്നിവ ഉള്‍പ്പെടുന്ന കോമ്പ്രഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസിയാണ് നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന നഷ്ടത്തിനെതിരെയും മൂന്നാം കക്ഷിക്കും പരിരക്ഷ നല്‍കുന്നത്. ദിവസവും വാഹനം ഉപയോഗിക്കുകയും ഗണ്യമായ കിലോമീറ്ററുകള്‍ ഓടിക്കുകയും ചെയ്‌തെങ്കില്‍ മാത്രമാണ് കോമ്പ്രഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന്റെ യഥാര്‍ത്ഥ ഗുണം ലഭിക്കുന്നത്.
1200 സിസി സെഡാന്‍ കാറിന്റെ പൂര്‍ണ കോമ്പ്രഹെന്‍സീവ് പോളിസിക്കായി 15,000 മുതല്‍ 18,000 രൂപ വരെയാണ് ശരാശരി ആവശ്യമായി വരുന്നത്. എന്നാല്‍ ലോക്ഡൗണ്‍, വര്‍ക്ക് ഫ്രം ഹോം കാരണങ്ങളാല്‍ നിങ്ങള്‍ അത്രയേറെ കാര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ആവശ്യമായ പരിരക്ഷ മാത്രം വാങ്ങുന്നതാണ് ഉചിതം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് പല ഇന്‍ഷുറന്‍സ് കമ്പനികളും പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതികളുമായി രംഗത്തെത്തിയിട്ടുണ്ട്. തേഡ് പാര്‍ട്ടി, ഫയര്‍, മോഷണം എന്നിവ ചേര്‍ത്തുള്ളതാണ് ഇത്തരം പദ്ധതികള്‍. സാധാരണ കോമ്പ്രഹെന്‍സീവ് പദ്ധതിയേക്കാള്‍ 50 ശതമാനം കുറവില്‍ ഈ പദ്ധതികള്‍ ലഭിക്കുകയും ചെയ്യും. മറ്റുള്ളവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ആവശ്യമായ പരിരക്ഷയും നിങ്ങളുടെ വാഹനത്തിന് തീപിടുത്തമോ മോഷണമോ മൂലമുണ്ടാകുന്ന നഷ്ടത്തിനുള്ള പരിരക്ഷയും ഇതിലൂടെ ലഭിക്കുമെന്ന് പോളിസി ബസാര്‍ ഡോട്ട് കോം മോട്ടോര്‍ ഇന്‍ഷുറന്‍സ് വിഭാഗം മേധാവി ഉത്പല്‍ രമന്‍ ശര്‍മ ചൂണ്ടിക്കാട്ടുന്നു.
ആവശ്യമായ പരിരക്ഷ താങ്ങാവുന്ന പ്രീമിയത്തില്‍ നേടാം. മറ്റു പതിവു പദ്ധതികളുടെ രീതിയില്‍ ഈ പദ്ധതിയും പ്രയോജനപ്പെടുത്താം. പക്ഷേ, നല്‍കുന്ന പരിരക്ഷയുടെ പരിധിയുടെ കാര്യത്തില്‍ വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ സ്വന്തം വാഹനത്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഇതിലൂടെ പരിരക്ഷ ലഭിക്കില്ല. ഇന്ത്യന്‍ നിരത്തുകളിലൂടെ വാഹനമോടിക്കാന്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നതിനാല്‍ ഈ ഇന്‍ഷുറന്‍സുമായി നിങ്ങള്‍ക്ക് വാഹനമോടിക്കാം. വാഹനമോടിക്കുന്നതിനിടെ അപകടമുണ്ടാകുകയും മറ്റുള്ളവര്‍ക്കു നഷ്ടമുണ്ടാകുകയും ചെയ്താല്‍ നിങ്ങള്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ് കമ്പനി ആ ചെലവുകള്‍ വഹിക്കുകയും മൂന്നാം കക്ഷിക്ക് നല്‍കുകയും ചെയ്യും. ഇതിനുപുറമെ പാര്‍ക്ക് ചെയ്ത വാഹനം മോഷ്ടിക്കപ്പെടുകയാണെങ്കില്‍ ഇന്‍ഷുറന്‍സിനായി നിങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ള, പോളിസിയില്‍ രേഖപ്പെടുത്തിയിട്ടുള്ള മുഴുവന്‍ തുകയും (ഐഡിവി) ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന ഐഡിവി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വാഹനം മോഷണം പോവുകയോ ടോട്ടല്‍ ഡാമേജ് ആകുകയോ ചെയ്യുകയും അധികൃതര്‍ വാഹനം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്താല്‍ നിങ്ങളുടെ ഐഡിവി ആയി രേഖപ്പെടുത്തിയിട്ടുള്ള തുകയാണ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നത്. നഷ്ടം സംഭവിച്ച നിങ്ങളുടെ വാഹനത്തിന് പരമാവധി തുക പരിരക്ഷയായി ലഭിക്കുന്നതിന് പരമാവധി ഉയര്‍ന്ന ഐഡിവി തെരഞ്ഞെടുക്കണം.
നിങ്ങളുടെ വാഹനത്തിന് തീപിടുത്തത്തില്‍നിന്ന് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളില്‍ പോകുന്നതിനാല്‍ തീപിടുത്തമുണ്ടാകുന്ന സംഭവങ്ങള്‍ വളരെ സാധാരണമാണ്. തീപിടിക്കുന്ന വാഹനങ്ങള്‍ മിക്കവയും പൂര്‍ണമായി നശിക്കുകയും പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാവുകയും ചെയ്യും. ഇത്തരം വാഹനങ്ങള്‍ ടോട്ടല്‍ ഡാമേജ് വിഭാഗത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനി ഉള്‍പ്പെടുത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വാഹന ഉടമയ്ക്ക് ഐഡിവി മുഴുവനായി ലഭിക്കും. തീപിടുത്തവും മോഷണവുമാണ് വാഹനത്തിന് പരമാവധി നാശനഷ്ടമുണ്ടാക്കുന്ന രണ്ട് പ്രധാന ഘടകങ്ങള്‍. അതുകൊണ്ടുതന്നെ ഇവയ്ക്കെതിരെ എപ്പോഴും ആവശ്യമായ പരിരക്ഷ ഉണ്ടായിരിക്കണം. വാഹനങ്ങള്‍ നിരത്തിലോടിക്കുന്നതിന് തേഡ് പാര്‍ട്ടി പരിരക്ഷ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍
ലോക്ഡൗണ്‍ കാലത്ത് നിങ്ങള്‍ വാഹനം ഉപയോഗിക്കാതിരിക്കുകയും അടിയന്തരഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുകയാണെങ്കില്‍ കോംപ്രഹെന്‍സീവ് ഇന്‍ഷുറന്‍സിന് പകരം തേഡ് പാര്‍ട്ടിയും തീപിടുത്തത്തിനുള്ള ഇന്‍ഷുറന്‍സും മോഷണത്തിനുള്ള ഇന്‍ഷുറന്‍സും ചേര്‍ന്ന് എടുക്കുന്നത് പ്രീമിയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. കഴിഞ്ഞ ഒരു മാസമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ തേഡ് പാര്‍ട്ടി, തീപിടുത്ത, മോഷണ ഇന്‍ഷുറന്‍സുകള്‍ ചേര്‍ത്തുള്ളവയുടെ വില്‍പ്പന രണ്ട് മടങ്ങാണ് വര്‍ധിച്ചത്. നിലവില്‍ ഫ്യൂച്ചര്‍ ജനറലി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ഡിജിറ്റ് എന്നീ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ പദ്ധതികള്‍ ലഭ്യമാക്കുന്നു. 1200 സിസി സെഡാന് ഈ പദ്ധതിക്കുവേണ്ടി ചെലവഴിക്കേണ്ടി വരുന്നത് 4,500 മുതല്‍ 5,500 രൂപ വരെ മാത്രമാണ്.