Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹാമാരിയുഗത്തിലും ഇന്‍ഫോസിസ് കുതിക്കും

1 min read
    • നിലവിലെ കിരീടത്തില്‍ ഇന്‍ഫോസിസ് അടയിരിക്കില്ല

    • പുതിയ അവസരങ്ങള്‍ മുതലെടുത്ത് കുതിക്കും

    • വിപണി വിഹിതം വലിയ തോതില്‍ കൂട്ടുമെന്നും നിലേക്കനി

ബെംഗളൂരു: മഹാമാരിക്കാലത്തും ഉയര്‍ന്നുവരുന്ന അവസരം മുതലെടുത്ത് വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനാകും ഇന്‍ഫോസിസ് ശ്രമിക്കുകയെന്ന് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി. ആഗോള സംരംഭങ്ങളുമായി സഹകരിച്ച് ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം. ഇന്‍ഫോസിസിന്‍റെ 40ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നിലേക്കനി. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ വളരെ വിശ്വാസ്യതയേറിയ ഒരു വിപണി പൊസിഷന്‍ ഇന്‍ഫോസിസ് നേടിയെടുത്തു. ആഗോള ഡിജിറ്റല്‍ സേവന ദാതാവെന്ന നിലയിലും കണ്‍സള്‍ട്ടന്‍റ് ദാതാവെന്ന നിലയിലും ഇന്‍ഫോസിസ് മുന്നേറി-നിലേക്കനി വ്യക്തമാക്കി.

കോവിഡ് മഹാമാരി കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തിയപ്പോഴും കമ്പനിക്ക് അഞ്ച് ശതമാനം വരുമാന വളര്‍ച്ച നേടാന്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ സാധിച്ചു. ആ വര്‍ഷം 13.6 ബില്യണ്‍ ഡോളറിന്‍റെ വരുമാനമാണ് ഇന്‍ഫോസിസ് നേടിയത്.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

ആഗോള തലത്തിലുള്ള സ്ഥാപനങ്ങളെ അവരുടെ ഡിജിറ്റല്‍ പരിവര്‍ത്തനം സുഗമമാക്കാന്‍ ഇന്‍ഫോസിസ് സഹായിക്കും. നിലവിലുള്ള അവസരങ്ങളെല്ലാം മുതലെടുത്തുള്ള പദ്ധതികളായിരിക്കും നടപ്പിലാക്കുക. ഇത് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു-വാര്‍ഷിക പൊതുയോഗത്തില്‍ നിലേക്കനി പറഞ്ഞു.

2020, 2021 വര്‍ഷങ്ങള്‍ അനിശ്ചിതത്വങ്ങളുടെയും വെല്ലുവിളികളുടെയും ആയിരുന്നെങ്കിലും ഇന്‍ഫോസിസ് പിടിച്ചുനിന്നു. അടുത്ത വര്‍ഷവും വിപണി നേതാക്കളായി തുടരാനുള്ള ശേഷി ഇന്‍ഫോസിസിനുണ്ട്. ക്ലൗഡ് ഫസ്റ്റ് അപ്രോച്ചായിരിക്കും സ്വീകരിക്കുക. ജീവിതത്തിലും വര്‍ക്കിംഗ് സംസ്കാരത്തിലും വന്ന നാടകീയ മാറ്റം മുഴുവന്‍ ബിസിനസ് പരിതസ്ഥിതിയെയും മാറ്റിമറിച്ചിരിക്കുന്നു. ഹൈബ്രിഡ് വര്‍ക്ക് മോഡലാകും ഇനി നിലനില്‍ക്കുക-നിലേക്കനി പറഞ്ഞു.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

മഹാമാരിക്ക് മുമ്പ് തന്നെ ഡിജിറ്റല്‍ സങ്കേതങ്ങളില്‍ ഇന്‍ഫോസിസ് വലിയ തോതില്‍ നിക്ഷേപം നടത്തിത്തുടങ്ങിയിരുന്നെന്നും പോയ മൂന്നരവര്‍ഷത്തിനുള്ളില്‍ കമ്പനി കൃത്യമായ മാര്‍ക്കറ്റ് പൊസിഷനിംഗ് നടത്തിയെന്നും ഇന്‍ഫോസിസ് സിഇഒ സലീല്‍ പരീഖ് പറഞ്ഞു.

2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസന്‍റെ ഡീലുകള്‍ 14 ബില്യണ്‍ ഡോളറിലേക്കാണ് കുതിച്ചത്. കമ്പനി ഇന്ത്യയില്‍ ജോലിക്കെടുത്തതാകട്ടെ 19230 ഗ്രാജുവേറ്റുകളെ. ഇന്ത്യക്ക് പുറത്ത് 1941 ഗ്രാജുവേറ്റുകളെയും അസോസിയേറ്റ് ഡിഗ്രി ഹോള്‍ഡേഴ്സിനെയും ജോലിക്കെടുത്തു. യുഎസില്‍ പുതുതായി 12000 പോരെ ജോലിക്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഇന്‍ഫോസിസ്.

എന്‍ ആര്‍ നാരായണ മൂര്‍ത്തി, നന്ദന്‍ നിലെക്കാനി, എന്‍ എസ് രാഘവന്‍, എസ് ഗോപാലകൃഷ്ണന്‍, എസ് ഡി ഷിബുലാല്‍, കെ ദിനേശ്, അശോക് അറോറ എന്നിവര്‍ ചേര്‍ന്ന് 1981 ജൂലൈ രണ്ടാം തീയതിയാണ് ഇന്‍ഫോസിസിനു രൂപം കൊടുത്തത്. ഇന്ത്യന്‍ ഐടി ചരിത്രത്തിന്‍റെയാകെ ഗതി മാറ്റിയ സ്ഥാപനമായിരുന്നു ഇത്. ഭാര്യ സുധാ മൂര്‍ത്തിയില്‍ നിന്നും കടം മേടിച്ച പതിനായിരം രൂപയായിരുന്നു ഇന്‍ഫോസിസ് തുടങ്ങുമ്പോള്‍ മൂര്‍ത്തിയുടെ മൂലധനം. 1983 ല്‍ ഇന്‍ഫോസിസിന് അമേരിക്കയില്‍ നിന്നുള്ള ഡാറ്റാ ബേസിക്സ് കോര്‍പ്പറേഷനെ തങ്ങളുടെ ആദ്യത്തെ ക്ലൈന്‍റായി കിട്ടി. അതോടുകൂടി കമ്പനിയുടെ തലവര മാറി. നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായിരുന്നു ഇന്‍ഫോസിസ്.

  സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ്
Maintained By : Studio3