Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പോളോ ഹാച്ച്ബാക്കിന് പുതിയ ഓട്ടോമാറ്റിക് വേരിയന്റ്

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]ഇതോടെ ആകെ ഏഴ് വകഭേദങ്ങള്‍[/perfectpullquote]

മുംബൈ: ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കിന്റെ പുതിയ കംഫര്‍ട്ട്‌ലൈന്‍ വേരിയന്റ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.51 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. ഇതോടെ ആകെ ഏഴ് വകഭേദങ്ങളായി. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്‌ഐ (ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇന്‍ജെക്ഷന്‍) പെട്രോള്‍ എന്‍ജിനാണ് പുതിയ വേരിയന്റിന് കരുത്തേകുന്നത്. ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഡീലര്‍ഷിപ്പുകളിലും പുതിയ കംഫര്‍ട്ട്‌ലൈന്‍ എടി വേരിയന്റ് ബുക്ക് ചെയ്യാം.
ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ പ്ലസ്, ജിടി വേരിയന്റുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് വില്‍ക്കുന്നത്. ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍ എന്നീ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ ഉപയോഗിക്കുന്നത് 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ എംപിഐ (മള്‍ട്ടി പോയന്റ് ഇന്‍ജെക്ഷന്‍) പെട്രോള്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 75 ബിഎച്ച്പി കരുത്തും 95 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മറ്റ് വേരിയന്റുകള്‍ ടര്‍ബോ ടിഎസ്‌ഐ മോട്ടോര്‍ ഉപയോഗിക്കുന്നു. ഈ എന്‍ജിന്‍ 109 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കുമാണ് പരമാവധി പുറപ്പെടുവിക്കുന്നത്.

6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയ കംഫര്‍ട്ട്‌ലൈന്‍ വേരിയന്റിന് 8.51 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില  

ഹൈലൈന്‍ പ്ലസ്, ജിടി വേരിയന്റുകള്‍ ഉപയോഗിക്കുന്ന 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് കംഫര്‍ട്ട്‌ലൈനില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണിംഗ് സിസ്റ്റം, 17.1 സിഎം ‘ബ്ലോപുങ്ക്റ്റ്’ ഓഡിയോ സിസ്റ്റം എന്നിവ പുതിയ വേരിയന്റിലെ ഫീച്ചറുകളാണ്. ഇന്ധനക്ഷമത 16.47 കിലോമീറ്ററാണ്. ഫ്‌ളാഷ് റെഡ്, സണ്‍സെറ്റ് റെഡ്, കാന്‍ഡി വൈറ്റ്, റിഫ്‌ളെക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഫോക്‌സ്‌വാഗണ്‍ പോളോ കംഫര്‍ട്ട്‌ലൈന്‍ ടിഎസ്‌ഐ എടി ലഭിക്കും.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

പിക്യു25 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയ നിലവിലെ പോളോ ഒരു പതിറ്റാണ്ടിലധികമായി വിറ്റുവരുന്നു. സമീപഭാവിയില്‍ തന്നെ അടുത്ത തലമുറയിലേക്ക് മാറുന്ന ഫോക്‌സ്‌വാഗണ്‍ പോളോ പുതിയ എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കും.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് പുതിയ വേരിയന്റിന് കരുത്തേകുന്നത്  

Maintained By : Studio3