Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വമ്പന്‍ പരിഷ്‌കാരങ്ങളോടെ 2021 ട്രയംഫ് സ്പീഡ് ട്വിന്‍

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ പുതിയ സ്പീഡ് ട്വിന്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്  [/perfectpullquote]

2021 മോഡല്‍ ട്രയംഫ് സ്പീഡ് ട്വിന്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തു. കൂടുതല്‍ പെര്‍ഫോമന്‍സ്, വ്യത്യസ്ത സസ്പെന്‍ഷനും ടയറുകളും, ചെറിയ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍ എന്നിവയോടെയാണ് മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ചത്. ട്രയംഫ് ബോണവില്‍ കുടുംബത്തിലെ ഹൈ പെര്‍ഫോമന്‍സ് റോഡ്സ്റ്ററാണ് സ്പീഡ് ട്വിന്‍. 1,200 സിസി ‘ഹൈ പവര്‍’ എന്‍ജിനാണ് കരുത്തേകുന്നത്. ട്രയംഫ് ത്രക്സ്റ്റണ്‍ മോട്ടോര്‍സൈക്കിളും ഇതേ എന്‍ജിന്‍ ഉപയോഗിക്കുന്നു. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ പുതിയ ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1,200 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ ഇപ്പോള്‍ കൂടുതലായി 500 ആര്‍പിഎമ്മില്‍ 3 ബിഎച്ച്പി അധികം കരുത്ത് ഉല്‍പ്പാദിപ്പിക്കും. അതായത്, ഇപ്പോള്‍ 7,250 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി പരമാവധി കരുത്ത് പുറപ്പെടുവിക്കുന്നു. കൂടാതെ, ഇപ്പോള്‍ 4,250 ആര്‍പിഎമ്മില്‍ 112 എന്‍എം ടോര്‍ക്ക് പരമാവധി സൃഷ്ടിക്കും. 500 ആര്‍പിഎം കുറവ്. മിഡ് റേഞ്ചില്‍ കൂടുതല്‍ കരുത്തും ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

അധിക പെര്‍ഫോമന്‍സ് മാത്രമല്ല, സസ്‌പെന്‍ഷനിലും മാറ്റങ്ങള്‍ വരുത്തി. കാര്‍ട്രിഡ്ജ് ഡാംപിംഗ്, 120 എംഎം ട്രാവല്‍ എന്നിവ സഹിതം 43 എംഎം മര്‍സോച്ചി ഫോര്‍ക്കുകളാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. ക്രമീകരിക്കാന്‍ കഴിയുന്ന പ്രീലോഡ്, 120 എംഎം ട്രാവല്‍ എന്നിവ സഹിതം ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നില്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നു. ബ്രേക്കിംഗ് പെര്‍ഫോമന്‍സും മെച്ചപ്പെടുത്തി. മുന്നില്‍ പുതുതായി ഹൈ സ്‌പെക് ബ്രെംബോ 4 പിസ്റ്റണ്‍ എം50 റേഡിയല്‍ മോണോബ്ലോക്ക് കാലിപറുകള്‍ സഹിതം 320 എംഎം ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ നിസിന്‍ 2 പിസ്റ്റണ്‍ കാലിപര്‍ സഹിതം 220 എംഎം ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

പുതുതായി 12 സ്‌പോക്ക് ഡിസൈന്‍ ലഭിച്ചതാണ് 17 ഇഞ്ച് അലോയ് വീലുകള്‍. കൂടുതല്‍ ഗ്രിപ്പ്, പ്രിസിഷന്‍, ഹൈ സ്പീഡ് സ്റ്റബിലിറ്റി എന്നിവ നല്‍കുന്ന മെറ്റ്‌സെലര്‍ റേസ്‌ടെക് ആര്‍ആര്‍ ടയറുകള്‍ പുതുതായി ഉപയോഗിക്കുന്നു. 2021 മോഡലിനായി മെച്ചപ്പെടുത്തിയ റെയ്ന്‍, റോഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ നല്‍കി.

3ഡി അനലോഗ് ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോളിന്റെ കൂടെ ഇപ്പോള്‍ മെനു സഹിതം ഡിജിറ്റല്‍ സ്‌ക്രീന്‍ നല്‍കി. ഹാന്‍ഡില്‍ബാറിലെ സ്‌ക്രോള്‍ ബട്ടണിലൂടെ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, രണ്ട് ട്രിപ്പ് സെറ്റിംഗ്‌സ്, ഇന്ധന നില, ഡിസ്റ്റന്‍സ് ടു എംപ്റ്റി, നിലവിലെയും ശരാശരിയുമായ ഇന്ധന ഉപയോഗം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സെറ്റിംഗ്‌സ് ഉപയോഗിക്കാനുള്ള സൗകര്യം എന്നിവ നല്‍കിയതാണ് ഡിജിറ്റല്‍ സ്‌ക്രീന്‍.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

ഡിസൈന്‍ ഏറെക്കുറേ മാറ്റമില്ലാതെ തുടരുന്നു. അതേസമയം ഇപ്പോള്‍ കൂടുതല്‍ പ്രീമിയം, സ്റ്റൈലിംഗ് ഡീട്ടെയ്ല്‍സ് ലഭിച്ചു. 14.5 ലിറ്റര്‍ ഇന്ധന ടാങ്കിന് പുതിയ ഗ്രാഫിക്‌സ് കൂടാതെ ആനോഡൈസ് ചെയ്ത ഹെഡ്‌ലാംപ് മൗണ്ടുകള്‍ പുതിയതാണ്. അപ്‌സ്വെപ്റ്റ് സൈലന്‍സറുകള്‍ക്ക് ഇപ്പോള്‍ ബ്രഷ്ഡ് അലുമിനിയം ഫിനിഷ് ലഭിച്ചു. ക്ലാസിക് ‘മോന്‍സ’ ഫ്യൂവല്‍ ക്യാപ്പ്, ആനോഡൈസ് ചെയ്ത അലുമിനിയം സ്വിംഗ്ആം എന്നിവയാണ് മറ്റ് പ്രീമിയം വിശേഷങ്ങള്‍. മുന്നിലെയും പിന്നിലെയും മഡ്ഗാര്‍ഡുകള്‍ക്ക് പുതിയ മൗണ്ടുകള്‍ നല്‍കി. ഹീല്‍ ഗാര്‍ഡുകള്‍ സഹിതം ബ്രഷ്ഡ് അലുമിനിയം ഫിനിഷ് ലഭിച്ചതാണ് സൈഡ് പാനലുകള്‍.

കൂടുതല്‍ പെര്‍ഫോമന്‍സ്, വ്യത്യസ്ത സസ്പെന്‍ഷനും ടയറുകളും, ചെറിയ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍ എന്നിവയോടെയാണ് മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ചത്  

Maintained By : Studio3