Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എഫ്പിഒയിലൂടെ 18,000 കോടി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ

1 min read

കൊച്ചി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ ഫര്‍തര്‍ പബ്ലിക് ഓഫറിങ് (എഫ്പിഒ) ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കും. ഇതിലൂടെ 18,000 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 10 രൂപ മുതല്‍ 11 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 1,298 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. പുതിയ 4ജി, 5ജി സൈറ്റുകള്‍ സജ്ജീകരിക്കാനും, നിലവിലുള്ള 4ജി സൈറ്റുകളുടെ ശേഷി വികസിപ്പിക്കാനും, നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങാനും, സ്പെക്ട്രത്തിനായി മാറ്റിവെച്ച പേയ്മെന്‍റിനും, ജിഎസ്ടിയ്ക്കുമായി ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവില്‍ നിന്നുള്ള വരുമാനം വിനിയോഗിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു.

  ആയുര്‍വേദ ചികിത്സയിലും സ്റ്റാര്‍ട്ടപ്പുകള്‍
Maintained By : Studio3