December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിവോയ്ക്ക് ഏറ്റവും വലിയ നഷ്ടം

1 min read

സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 349 കോടി രൂപയുടെ നഷ്ടം നേരിട്ടു. മുന്‍ വര്‍ഷം 19 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. സഹോദര ബ്രാന്‍ഡായ ഓപ്പോയും 2019-20ല്‍ 2,203 കോടി രൂപയുടെ വലിയ നഷ്ടം രേഖപ്പെടുത്തിയിരുന്നു. വിവോയും ഓപ്പോയും വണ്‍പ്ലസും റിയല്‍മും ചൈനയുടെ ബിബികെ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. വിവോയുടെ വരുമാനം 2019-20ല്‍ 25,124 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 45 ശതമാനം വര്‍ധന.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3