December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തുടര്‍ച്ചയായ എട്ടാംമാസവും ഇക്വിറ്റി എംഎഫുകളില്‍ പുറത്തേക്കൊഴുക്ക്

ഇക്വിറ്റി, ഇക്വിറ്റി ലിങ്ക്ഡ് ഓപ്പണ്‍ എന്‍ഡ് സ്കീമുകളില്‍ നിന്നുള്ള ഒഴുക്ക് ഫെബ്രുവരിയില്‍ 10,468 കോടി രൂപയായിരുന്നു.

മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഫെബ്രുവരിയില്‍ 10,468 കോടി രൂപയുടെ പുറത്തേക്കൊഴുക്കിന് സാക്ഷ്യം വഹിച്ചു. ഇത് തുടര്‍ച്ചയായ എട്ടാമത്തെ മാസമാണ് ഇക്വിറ്റി എംഎഫുകളില്‍ അറ്റ പിന്‍വലിക്കല്‍ രേഖപ്പെടുത്തുന്നത്. ഫ്ലെക്സി ക്യാപ് വിഭാഗമാണ് പിന്‍വലിക്കലിന്‍റെ വലിയൊരു ഭാഗം സംഭാവന ചെയ്തത്. അതേസമയം, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ ഫെബ്രുവരിയില്‍ 1,735 കോടി രൂപയുടെ നിക്ഷേപം നടന്നുവെന്നും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 33,409 കോടി രൂപയുടെ പിന്‍വലിക്കലാണ് ഡെറ്റ് എംഎഫുകളില്‍ ഉണ്ടായിരുന്നത്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

മൊത്തത്തില്‍, മ്യൂച്വല്‍ ഫണ്ട് വ്യവസായം അവലോകന കാലയളവില്‍ എല്ലാ വിഭാഗങ്ങളിലുമായി 1,843 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ രേഖപ്പെടുത്തി. ജനുവരിയില്‍ ഇത് 35,586 കോടി രൂപയായിരുന്നു. മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തി എയുഎം) ഫെബ്രുവരി അവസാനം 31.64 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ജനുവരി അവസാനം ഇത് 30.5 ലക്ഷം കോടി രൂപയായിരുന്നു.

ഇക്വിറ്റി, ഇക്വിറ്റി ലിങ്ക്ഡ് ഓപ്പണ്‍ എന്‍ഡ് സ്കീമുകളില്‍ നിന്നുള്ള ഒഴുക്ക് ഫെബ്രുവരിയില്‍ 10,468 കോടി രൂപയായിരുന്നു. ജനുവരിയില്‍ ഇത് 9,253 കോടി രൂപയായിരുന്നു. മള്‍ട്ടി ക്യാപ്, ലാര്‍ജ് & മിഡ് ക്യാപ്, ഫോക്കസ്ഡ് ഫണ്ട് വിഭാഗങ്ങള്‍ ഒഴികെ, എല്ലാ ഇക്വിറ്റി സ്കീമുകളിലും കഴിഞ്ഞ മാസം അറ്റ പിന്‍വലിക്കല്‍ ണ്ടു. പുതുതായി സൃഷ്ടിച്ച ഫ്ലെക്സി ക്യാപ് വിഭാഗത്തിലാണ് പരമാവധി പിന്‍വലിക്കല്‍ ഉണ്ടായത്, 10,431 കോടി രൂപ.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

മൊത്തത്തില്‍, ഇക്വിറ്റി സ്കീമുകളില്‍ ഡിസംബറില്‍ 10,147 കോടി രൂപയുടെയും നവംബറില്‍ 12,917 കോടി രൂപയുടെയും ഒക്ടോബറില്‍ 2,725 കോടി രൂപയുടെയും സെപ്റ്റംബറില്‍ 734 കോടി രൂപയുടെയും ഓഗസ്റ്റില്‍ 4,000 കോടി രൂപയുടെയും ജൂലൈയില്‍ 2,480 കോടി രൂപയുടെയും അറ്റ പിന്‍വലിക്കല്‍ ഉണ്ടായി. 4 വര്‍ഷത്തോളം തുടര്‍ച്ചയായി അറ്റ നിക്ഷേപം രേഖപ്പെടുത്തിയ ശേഷമാണ് ഇത്. 2020 ജൂണില്‍ ഇത്തരം സ്കീമുകളില്‍ 240.55 കോടി രൂപയുടെ അറ്റ നിക്ഷേപം എത്തിയിരുന്നു.

Maintained By : Studio3