October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

“വെള്ളേപ്പം” റിലീസിന് തയ്യാറെടുക്കുന്നു

തൃശ്ശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥ പറയുന്ന ചിത്രം “വെള്ളേപ്പം” റിലീസിനൊരുങ്ങുന്നു. അക്ഷയ് രാധാകൃഷ്ണനും (പതിനെട്ടാം പടി) നൂറിൻ ഷെരീഫും  ഒന്നിക്കുന്ന ചിത്രമാണ് “വെള്ളേപ്പം”.മലയാളത്തിലെ സൂപ്പർ നായിക റോമ ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത് .
നവാഗതനായ പ്രവീണ് രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം,തൃശ്ശൂരിന്റെ രുചിയുടെ  തലസ്ഥാനമായ വെള്ളേപ്പങ്ങാടിയുടെയും അവിടുത്തെ ആളുകളുടെയും കഥയാണ് പറയുന്നത് . കോമഡിക്കും – റൊമാൻസിനും ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് “വെള്ളേപ്പം”.

ബറോക് പ്രൊഡക്ഷന്റെ ബാനറിൽ ജീൻസ് തോമസ്, ദ്വാരക് ഉദയ് ശങ്കർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഷൈൻ ടോം ചാക്കോ,ശ്രീജിത് രവി,കൈലാഷ്,വൈശാഖ് രാജൻ,ഫായിമം,സാജിദ് യഹിയ തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്ന “വെള്ളേപ്പ”ത്തിന്റെ കഥ തിരക്കഥ ജീവൻ ലാലാണ്.

ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്  എസ്. പി വെങ്കിടേഷും ലീല എൽ ഗിരീഷ്‌കുട്ടനും ചേർന്നാണ്. മനു മഞ്ജിത്, അജേഷ് എം ദാസനും ചേർന്നാണ് വരികൾ ഒരുക്കുന്നത്.  ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ്   രഞ്ജിത് ടച്റിവർ, കലാസംവിധാനം ജ്യോതിഷ് ശങ്കർ, മേക്കപ്പ് ലിബിൻ മോഹനൻ, നൃത്ത സംവിധാനം സജ്‌ന നജാം, വസ്ത്രാലങ്കാരം പ്രശാന്ത് ഭാസ്കർ, പ്രൊഡക്ഷൻ കൺട്രോളർ ഫിബിൻ അങ്കമാലി.പ്രൊഡക്ഷൻ എക്സിക്യു്ട്ടീവ് ഗൗതം കൃഷ്ണ, പി  ആർ  ഒ  മഞ്ജു  ഗോപിനാഥ്.

Maintained By : Studio3