September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാര്‍ഷിക നിയമങ്ങള്‍ക്ക് യുഎസ് പിന്തുണ

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്ക് യുഎസ് പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യയുടെ വിപണികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സ്വകാര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഈ നിയമങ്ങള്‍ സഹായകമാണെന്നും അവയെ സ്വാഗതം ചെയ്യുന്നതായും ബൈഡന്‍ ഭരണകൂടംപുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സ്വകാര്യ നിക്ഷേപവും കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം നല്‍കുകയും കാര്‍ഷിക മേഖലയെ പരിഷ്‌കരിക്കാനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തെ യുഎസ് പിന്തുണയ്ക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവന സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ കര്‍ഷകരുടെ പ്രതിഷേധം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, അഭിപ്രായവ്യത്യാസങ്ങള്‍ സംഭാഷണത്തിലൂടെ പരിഹരിക്കണമെന്നും പറഞ്ഞു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ പേരിലുള്ള അക്രമത്തെ യുഎസ് നിരസിക്കുന്നു. ”സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, ഇന്ത്യന്‍ സുപ്രീം കോടതിയും ഇത് പ്രസ്താവിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുക,” സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കുള്ള ജോ ബൈഡന്‍ ഭരണകൂടത്തിന്റെ പിന്തുണയെ ഇന്ത്യയിലെ നിരീക്ഷകര്‍ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് ഗവണ്‍മെന്റിന്റെ ഇടപെടലിനെതിരെ അവര്‍ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.

അതേസമയം അതേസമയം, ഇന്ത്യയിലെ കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് നിരവധി അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളില്‍ പ്രതിഷേധിച്ച് സമാധാനപരമായ പ്രകടനക്കാര്‍ക്കെതിരെ ഉണ്ടായ നടപടികളില്‍ താന്‍ ആശങ്കാകുലനാണെന്ന് കോണ്‍ഗ്രസ് അംഗം ഹേലി സ്റ്റീവന്‍സ് പറഞ്ഞു. മറ്റൊരു കോണ്‍ഗ്രസ് വനിതഅംഗമായ ഇല്‍ഹാന്‍ ഒമര്‍ ഇന്ത്യയിലുടനീളം പ്രതിഷേധിക്കുന്ന എല്ലാ കര്‍ഷകരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ”ഇന്ത്യ അവരുടെ അടിസ്ഥാന ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണം, ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കണം. പ്രതിഷേധത്തെത്തുടര്‍ന്ന് തടവിലാക്കപ്പെട്ട എല്ലാ മാധ്യമപ്രവര്‍ത്തകരെയും മോചിപ്പിക്കണം,” അവര്‍ ട്വിറ്ററില്‍ കുറിച്ചു.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യസംവിധാനം ആക്രമണത്തിരയാവുകയാണെന്ന്് കര്‍ഷകരുടെ പ്രതിഷേധത്തെ പരാമര്‍ശിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസും ആരോപിച്ചു. എന്നാല്‍ കാര്‍ഷികമേഖലയിലെ പരിഷ്‌കാരങ്ങങ്ങളെ അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്)പിന്തുണച്ചു. കാര്‍ഷിക നിയമം കര്‍ഷകരെ നേരിട്ട് വില്‍പ്പനക്കാരുമായി കരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക് കുറച്ചുകൊണ്ട് കൂടുതല്‍ ലാഭം നേടാനും അവരെ അനുവദിക്കുമെന്നും ഐഎംഎഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെറി റൈസ് അഭിപ്രായപ്പെട്ടിരുന്നു.

Maintained By : Studio3