Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഭക്ഷ്യധാന്യ ഉല്‍പ്പാദനം 303.34 മില്യണ്‍ ടണ്ണിലേക്ക് ഉയരും

1 min read

കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഉല്‍പ്പാദനം സംബന്ധിച്ച് പുറത്തിറക്കിയ പുതിയ മുന്‍കൂര്‍ കണക്കുകൂട്ടല്‍ അനുസരിച്ച് 2020-21ല്‍ ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉല്‍പാദനം 303.34 ദശലക്ഷം ടണ്ണായി ഉയരും. ഈ കണക്ക് പ്രകാരം ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം കൂടുതലാണ്.

ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിലെ പുതിയ റെക്കോഡ് ആയിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 297.50 മില്യണ്‍ ടണ്ണിന്‍റെ ഉല്‍പ്പാദനമാണ് നടന്നിരുന്നത്. കഴിഞ്ഞ 5 വര്‍ഷത്തെ ഉല്‍പ്പാദനത്തിന്‍റെ ശരാശരിയേക്കാള്‍ 24.47 മില്യണ്‍ ടണ്‍ അധിക ഉല്‍പ്പാദനമാണ് ഈ വര്‍ഷം കണക്കുകൂട്ടുന്നത്.

  എഫ്പിഒയിലൂടെ 18,000 കോടി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ
Maintained By : Studio3