യുഎസിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ചെലവിടല്‍ ശേഷി 15.5 ബില്യണ്‍ ഡോളര്‍
വാഷിംഗ്ടണ്‍: യുഎസിലെ രേഖകളില്ലാത്ത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം അര മില്യണിലധികം വരുമെന്ന് ന്യൂ അമേരിക്കന്‍ ഇക്കോണമി പുറത്തിറക്കിയ പഠമ റിപ്പോര്‍ട്ട്. 15.5 ബില്യണ്‍ ഡോളറിന്‍റെ മൊത്തം ചെലവിടല്‍ ശേഷി ഇവര്‍ക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഫെഡറല്‍, സ്റ്റേറ്റ്, ലോക്കല്‍ ടാക്സ് വരുമാനത്തില്‍ 2.8 ബില്യണ്‍ ഡോളര്‍ വരെ ഈ വിഭാഗം സംഭാവന ചെയ്യുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഏറ്റവും പുതിയ അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ ഡാറ്റ ഉപയോഗിച്ച് തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം മരിക്കന്‍ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കിടയില്‍ യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് സംഭാനവന നല്‍കുന്നതില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍. ഡോക്യുമെന്‍റേഷന്‍ ഇല്ലാത്ത 4.2 ദശലക്ഷം മെക്സിക്കന്‍ കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ 10.3 ദശലക്ഷം അനധികൃത കുടിയേറ്റക്കാരില്‍ 40.8 ശതമാനത്തിലധികമാണ് ഇവര്‍.
2019 ല്‍ മാത്രം അവര്‍ 92 ബില്യണ്‍ ഡോളര്‍ ഗാര്‍ഹിക വരുമാനം നേടി, ഫെഡറല്‍, സ്റ്റേറ്റ്, പ്രാദേശിക നികുതികളില്‍ ഏകദേശം 9.8 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. മക്സിക്കന്‍ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ 82.2 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചു. രേഖപ്പെടുത്താത്ത കുടിയേറ്റക്കാരുടെ എണ്ണത്തില്‍, മെക്സിക്കോയ്ക്ക് പിന്നില്‍ എല്‍ സാല്‍വഡോര്‍ (6.0 ശതമാനം) ആണ്. 587,000 കുടിയേറ്റക്കാര്‍ അല്ലെങ്കില്‍ മൊത്തം അനധികൃത കുടിയേറ്റക്കാരിലെ 5.7 ശതമാനവുമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.